മനാമ: ബഹ്റൈനിലെ പ്രമുഖ പ്രവാസി സംഘടന പ്രവാസി ഗൈഡൻസ് ഫോറം എല്ലാ വർഷവും നൽകി വരുന് ന കർമജ്യോതി പുരസ്കാരത്തിന് സാമൂഹികപ്രവർത്തകനായ സലാം മമ്പാട്ടുമൂല അർഹനായി. പ്ര വാസജീവിതത്തിനിടയിൽ സമൂഹ നന്മക്കായി പ്രയത്നിച്ചവർക്കാണ് ഈ പുരസ്കാരം നൽകി വരുന്നത്. ഇതോടൊപ്പം സംഘടനയുടെ അംഗങ്ങൾക്കായി നൽകിവരാറുള്ള പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.
പി.ജി.എഫ് പ്രോഡിജി അവാർഡ് അഡ്വ. ലേഖ കക്കാടിക്കും, ബെസ്റ്റ് കോഓഡിനേറ്റർ അവാർഡ് ഷിബു കോശിക്കും, ബെസ്റ്റ് ഫാകൽറ്റി അവാർഡ് നാരായണൻ കുട്ടി, അമൃതാ രവി, റോയ് തോമസ്, മിനി റോയ് തോമസ് എന്നിവർക്കുമായാണ് നൽകുന്നത്.
ജനുവരി 17ന് നടക്കുന്ന പ്രവാസി ഗൈഡൻസ് ഫോറത്തിെൻറ വാർഷികയോഗത്തിൽ ഈ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് പ്രവാസി ഗൈഡൻസ് ഫോറം ഭാരവാഹികൾ അറിയിച്ചു. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത് എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്കാരം സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.