‘ഉദിത്ത് നാരായന്‍-^സാദന സര്‍ഗം ലൈവ് ഇന്‍’ 26ന് ഇന്ത്യന്‍ സ്‌കൂളില്‍

മനാമ: ശ്രുതിമധുരമായ ഈണങ്ങളുമായി ഹിന്ദി ഗായകരായ ഉദിത്ത് നാരയനും സാദന സര്‍ഗവും ബഹ്‌റൈനില്‍ എത്തുന്നു. ഈ മാസം 26ന് വൈകീട്ട് ആറരക്ക് ഇന്ത്യന്‍ സ്‌കൂള്‍ ഇൗസ ടൗണ്‍ കാമ്പസില്‍ ഇരുവരും ലൈവ് സംഗീത സന്ധ്യയൊരുക്കും. റാമി പ്രൊഡക്ഷന്‍ മിഡില്‍ ഈസ്​റ്റാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് പ്രോഗ്രാം ഡയരക്​ടര്‍ റഹീം ആതവനാട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബോളീവുഡ് സംഗീത ലോകത്തെ അതികായകരായ ഇരുവരുടെയും ബഹ്‌റൈനിലെ ആദ്യ സ്‌റ്റേജ്‌ഷോയാണിത്. 1980ല്‍ ഇതിഹാസ ഗായകനും തന്റെ ഗുരുവുമായ മുഹമ്മദ് റഫിയോടൊപ്പം 'ഉനീസ് ബീസ്' എന്ന സിനിമയില്‍ പാടി അരങ്ങത്തേക്കു കടന്നുവന്ന ഉദിത്ത് നാരായന്‍ കഴിഞ്ഞ 38 വര്‍ഷക്കാലമായി ഇന്ത്യന്‍ സിനിമ ഗാന രംഗത്തെ അവിഭാജ്യ ഘടകമായി നിലകൊള്ളുന്നു. മലയാളമടക്കം 31 ഭാഷകളിലായി 25,000 ലേറെ പാട്ടുകള്‍ ആലപിച്ച ഉദിത്ത് നാരായനെ 2016ല്‍ രാജ്യം പത്മ ഭൂഷണ്‍ നല്‍കി ആദരിച്ചു. മലയാളത്തിലും ശ്രദ്ധേയ ഗാനങ്ങളാലപിച്ച ഉദിത്​ നാരായണ​​​െൻറ പരിപാടി ഏറെ ശ്രദ്ധേയമാകുമെന്നാണ്​ തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. സിനിമാ പിന്നണി ഗാനത്തിനൊപ്പം മൂന്നു പതിറ്റാണ്ടു പിന്നിട്ട ഗാനാര്‍ച്ചനയാണ് സാദന സര്‍ഗത്തി​​​െൻറത്. ഹിന്ദി സിനിമ ലോകത്ത് നിന്ന് അനുഗ്രഹീതരായ 30ഓളം കലാകരന്‍മാരും ഇവരോപ്പം പരിപാടിയില്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക്: 33418411, 33307369.

Tags:    
News Summary - sadana sargam live-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.