ആർ.എസ്.സി വിദ്യാർഥി സമ്മേളനങ്ങൾ സമാപിച്ചു

മനാമ: പ്രവാസി വിദ്യാർഥികൾക്കായി ‘ആകാശം അകലെയല്ല’ എന്ന സന്ദേശത്തിൽ ആർ.എസ്.സി. ബഹ്റൈനിലെ മൂന്ന് സെൻട്രൽ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച സമ്മേളനങ്ങൾ നവ്യാനുഭവമായി. സമാപന സമ്മേളനത്തി​​​െൻറ ഭാഗമായി സ്​റ്റുഡൻസ് സമ്മിറ്റ് , സ്​റ്റുഡൻസ് ഡയസ്, പൊതുസമ്മേളനം എന്നിവ നടന്നു. വിദ്യാർഥികൾ അവതരിപ്പിച്ച പ്രത്യേക കലാ പരിപാടികളും സാമൂഹിക സന്ദേശം നൽകുന്ന പ്രകടനങ്ങളും വേറിട്ടതായി. ഇന്ത്യൻ സ്​കൂൾ കാമ്പസിൽ നടന്ന റിഫ സെൻട്രൽ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം മുനീർ സഖാഫിയുടെ അധ്യക്ഷതയിൽ നിസാമുദ്ദീൻ മദനി ഉദ്ഘാടനം ചെയ്​തു.

ബഷീർ മാസ്റ്റർ ക്ലാരി, നസീർ പയ്യോളി, നവാസ് പാവണ്ടൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. അബ്ബാസ് മണ്ണാർക്കാട്‌, അലി നസീർ കടലുണ്ടി തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു. തുടർന്ന് നടന്ന സ്റ്റുഡൻസ് ഡയസ് ശിബിലി ഹമദ് ടൗൺ ഉദ്ഘാടനം ചെയ്തു. ആദിൽ മുജീബ് , നിഹാൽ, ശാഹിദ് നേതൃത്വം നൽകി. സമാപന സമ്മേളനം സി.ബി. ഡയറക്​ടർ നസീർ പയ്യോളിയുടെ അധ്യക്ഷതയിൽ ഐ.സി. എഫ്. നാഷനൽ ക്ഷേമകാര്യ പ്രസിഡൻറ്​ വി.പി.കെ.അബൂബക്കർ ഹാജി ഉദ്ഘാടനം ചെയ്​തു. സുലൈമാൻ ഹാജി മേപ്പയ്യൂർ ,അബ്​ദു റഹീം സഖാഫി, വി .പി കെ.മുഹമ്മദ്. ഫൈസൽ .ചെറുവണ്ണൂർ, അബ്ദുള്ള രണ്ടത്താണി, ഹംസ പുളിക്കൽ, ഡോക്ടർ നൗഫൽ പ്രസംഗിച്ചു, നാസർ സാഫറ, ഹംസ ഖാലിദ് സഖാഫി, സുനീർ നിലമ്പൂർ ,അശ്റഫ് മങ്കര ,നജ്​മുദ്ദീൻ മലപ്പുറം ,ഫൈസൽ . കൊല്ലം എന്നിവർ സംബന്ധിച്ചു. ജാഫർ ശരീഫ് സ്വാഗതവും ശംസുദ്ദീൻ ബി.ഡി.എഫ്. നന്ദിയും പറഞ്ഞു.

Tags:    
News Summary - rsc students sammelanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.