അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയിൽനിന്ന്
മനാമ: അൽ നൂർ ഇന്റർനാഷനൽ സ്കൂളിൽ റോഡ് സുരക്ഷ സംബന്ധിച്ച് ബോധവത്കരണ പരിപാടി നടന്നു. കെ.ജി സി.ബി.എസ്.ഇ റിസപ്ഷൻ വിദ്യാർഥികൾക്കായി ‘സുരക്ഷിത ഗതാഗതവും സുരക്ഷിതമായ ക്രോസിങ്ങും’ എന്ന വിഷയത്തിൽ പ്രത്യേക സെഷൻ നടന്നു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ചീഫ് സർജൻറ് സുധീഷ് ചാക്കോ മോണ്ടിയുടെ നേതൃത്വത്തിൽ നടന്ന ഇന്ററാക്ടിവ് സെഷൻ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. ആക്ടിവിറ്റികളിലൂടെ കുട്ടികൾക്ക് ട്രാഫിക് സുരക്ഷ സംബന്ധിച്ച അവബോധം നൽകി. സെഷന്റെ അവസാനം, ‘നമുക്ക് നമ്മുടെ റോഡുകൾ സുരക്ഷിതമാക്കാം’ എന്ന സന്ദേശം നൽകുന്ന അവശ്യ റോഡ് സുരക്ഷ വിവരങ്ങളടങ്ങിയ കളറിങ് പുസ്തകങ്ങളും കുട്ടികൾക്ക് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.