മനാമ : പ്രവാസി വിദ്യാർഥികൾക്ക് പുതിയ ആകാശം സാധ്യമാണെന്ന ആഹ്വാനവുമായി രിസാല സ്റ്റഡി സർക്കിൾ വിദ്യാർഥി സമ്മേളനം സമാപിച്ചു. ‘ആകാശം അകലെയല്ല’ എന്ന തലവാചകത്തിൽ കഴിഞ്ഞ രണ്ട് മാസമായി വിദ്യാർഥികൾക്കായി ഗൾഫിലെ ആറ് രാജ്യങ്ങളിലും ഏകോപിച്ച് നടത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് മനാമ സെൻട്രൽ വിദ്യാർഥി സമ്മേളനം സൽമാനിയ സഗയ കോൺഫറൻസ് ഹാളിൽ നടന്നത്. പോൾ മാളിയേക്കൽ മുഖ്യാതിഥിയായിരുന്നു.
സമാപന സമ്മേളനത്തിെൻറ ഭാഗമായി പൊതു സമ്മേളനം, പ്രത്യേക കലാ പരിപാടികൾ എന്നിവ നടന്നു. സൽമാനിയ സഗയ കോൺഫറൻസ് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം ഹംസ ഖാലിദ് സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. മനാമ സെൻട്രൽ സെക്രട്ടറി ഷംസു പൂക്കയിൽ ഉദ്ഘാടനം ചെയ്തു. ബഷീർ മാസ്റ്റർ ക്ലാരി, അബ്ദുറഹീം സഖാഫി വരവൂർ , ഫൈസൽ പതിയാരക്കര എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി . തുടർന്ന് നടന്ന സ്റ്റുഡൻസ് ഡയസിൽ മീറ്റ് ദ ഗസ്റ്റ് കമാൽ മുഹ്യുദ്ദീൻ വിദ്യാർത്ഥികളുമായി സംവദിച്ചു.
മുഹമ്മദ് സ്വാദിഖ് ഉൽഘാടനം ചെയ്തു. ആദിൽ മുജീബ് ശമീർ പന്നൂർ, നവാസ് പാവണ്ടൂർ, അശ്റഫ് മങ്കര ,ഇർഫാദ് ഊരകം, അനസ് രണ്ടത്താണി നേതൃത്വം നൽകി. സമാപന സമ്മേളനം സി.ബി.ഡയറക്ടർ ഷാനവാസ് മദനിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ്. നാഷൻ ദഅവാ പ്രസിഡൻറ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻസ് സിൻറിക്കേറ്റ്, സ്റ്റുഡൻസ് സർക്കിൾ എന്നിവയുടെ പ്രഖ്യാപനം യഥാക്രമം അഷ്റഫ് ഇഞ്ചിക്കൽ, വി.പി.കെ. അബൂബക്കർ ഹാജി എന്നിവർ നിർവ്വഹിച്ചു. ആർ.എസ്.സി. ഗൾഫ് കൗൺസിൽ സമിതി അംഗം അൻവർ സലീം സഅദി പ്രഭാഷണം നടത്തി. സയദ് അസ്ഹർതങ്ങൾ സമാപന പ്രാർത്ഥനക്ക് നേതൃതം നൽകി. റഫീക്ക് മാസ്റ്റർ നരിപ്പറ്റ, യൂസുഫ് അഹ്സനി കൊളത്തൂർ, അബ്ദുള്ള രണ്ടത്താണി, ഫൈസൽ . ചെറുവണ്ണൂർ, ഷംസു മാമ്പ, നജ്മുദ്ദീൻ മലപ്പുറം എന്നിവർ സംസാരിച്ചു. അഡ്വ: ശബീറലി സ്വാഗതവും ഹമീദ് ബുദയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.