ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന സമ്മേളനം
മനാമ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി നടത്തിയ ക്വിസ് മത്സരത്തിൽ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർഥി ദേവദത്തൻ ബിജു ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ സ്കൂൾ വിദ്യാർഥി അഹ്മദ് അബ്ദുർ റഹീം ഫാറൂഖി, ഏഷ്യൻ സ്കൂൾ വിദ്യാർഥി വിഹാൻ വികാസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.പ്രമുഖ ക്വിസ് മാസ്റ്റർ അനീഷ് നിർമലൻ നിയന്ത്രിച്ച മത്സരത്തിൽ വിവിധ സ്കൂളുകളിൽ നിന്നുമായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഒ.ഐ.സി.സി തൃശൂർ ജില്ല സെക്രട്ടറി ജെയ്സൺ മഞ്ഞളി സ്വാഗതം ആശംസിച്ചു. ദേശഭക്തിഗാനാലാപനത്തിൽ ഷീന ജോയ്സൺ, അനീന ആന്റോ, അലീന ബെന്നി, ഡിന്റോ ഡേവിഡ്, ആൻജോ റാഫി, ബെന്നി പാലയൂർ എന്നിവരും പങ്കെടുത്തു. ഷാജി സെബാസ്റ്റ്യൻ, ബെന്നി വർഗീസ്, നെൽസൺ വർഗീസ് എന്നിവർ സങ്കേതിക സഹായം ചെയ്തു.ഒ.ഐ.സി.സി ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിന സമാപന സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജുകല്ലുമ്പുറം, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, സൈദ് എം. എസ്, ട്രഷറർ ലത്തീഫ് ആയഞ്ചേരി, വൈസ് പ്രസിഡന്റ് അഡ്വ. ഷാജി സാമുവൽ, ജവാദ് വക്കം തുടങ്ങിയവർ മത്സരങ്ങൾ വീക്ഷിക്കാൻ എത്തിയിരുന്നു. ഇന്ത്യ ചരിത്രത്തെ ആസ്പദമാക്കി നടത്തിയ ക്വിസ് മത്സരം വൻ വിജയമാക്കിയ ഏവരോടും ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് പി.ടി. ജോസഫ് കൃതജ്ഞത അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.