ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ സം​ഘ​ടി​പ്പി​ച്ച

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഇ​ന്ത്യ​യു​ടെ 77ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​യെ അ​റി​യു​വാ​നും ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ച​രി​ത്രം കു​ട്ടി​ക​ൾ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നു​മാ​യി വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ റി​പ്പ​ബ്ലി​ക് ദി​നം സം​ഘ​ടി​പ്പി​ച്ചു.

ദേ​ശ​ഭ​ക്തി​ഗാ​ന​ങ്ങ​ൾ, സം​വാ​ദം, പ്ര​ശ്നോ​ത്ത​രി, പ്ര​ച്ഛ​ന്ന​വേ​ഷ പ്ര​ദ​ർ​ശ​നം എ​ന്നി​വ ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ് ശ്രീ​ജ​യ് ബി​നോ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മു​തി​ർ​ന്ന കു​ടും​ബാം​ഗം അ​നി​ൽ പി ​റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കു​ക​യു​ണ്ടാ​യി. കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ദേ​വ​ദ​ത്ത​ൻ, ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ച ച​ട​ങ്ങി​ൽ, സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കു​റു​മു​ള്ളി​ല്‍, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് രാ​ജ​ൻ എ​ന്നി​വ​ർ ആ​ശം​സ അ​റി​യി​ച്ചു.

ആ​ശ ശി​വ​കു​മാ​ർ സ്വാ​ഗ​ത​വും വി​ദ്യ രാ​ജേ​ഷ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി ച​ട​ങ്ങു​ക​ൾ​ക്ക് രാ​ജ്കൃ​ഷ്ണ​ൻ അ​വ​താ​ര​ക​നാ​യി​രു​ന്നു.

Tags:    
News Summary - Republic Day celebrated at Gurudeva Social Society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.