മനാമ: സാമ്പത്തികമായും ശാരീരികമായും പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കും അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കുമായി കുറഞ്ഞ നിരക്കിൽ ചാർട്ടേഡ് വിമാന സർവീസൊരുക്കി ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഹെൽപ് ലൈൻ വിഭാഗവും. ഏപ്രിൽ 16ന് ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യ വഴി ഒമാനിലെ മസ്‌കറ്റ് എയർപോർട്ടിലേക്ക് ബസ് മാർഗ്ഗവും, അവിടെ നിന്ന് കൊച്ചിയിലേക്ക് വിമാന മാർഗ്ഗവുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 220 ബഹ്‌റൈൻ ദിനാറാണ് ഒരാൾക്കുള്ള യാത്രാ നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
സാധാരണക്കാരായ പ്രവാസികളെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ നിരവധി പേർ താൽപ്പര്യം അറിയിച്ചതായും ഫോറം ഹെൽപ് ലൈൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും സംഘടനയുടെ ഹെൽപ് ലൈൻ വിഭാഗവുമായി ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.