വടകര മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

മനാമ: വടകര നിയമസഭാ മണ്ഡലത്തിൽ നിന്ന് ആർ.എം.പി.ഐ- ‍യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ബഹ്‌റൈനിലെ വടകര മണ്ഡല പ്രവാസികളുടെ ഓൺലൈൻ കൺവെൻഷൻ ഇന്ന് രാത്രി 9 മണിക്ക് നടക്കും.

സൂം പ്ലാറ്റ്ഫോം വഴിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കെ.കെ. രമ കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കും. കൂടാതെ ആർ.എം.പി.ഐ- ‍യു.ഡി.എഫ് നേതാക്കളും പങ്കെടുക്കും. മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് തന്നെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Vadakara constituency election convention today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.