മനാമ: ജനങ്ങളുമായി നിരന്തര ബന്ധത്തിലൂടെ വിവിധ വിഷയങ്ങളില്‍ അവരുടെ സഹകരണം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് ദക്ഷിണ മേഖല ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല്‍ ഖലീഫ വ്യക്തമാക്കി. ഗവര്‍ണറേറ്റില്‍ പ്രദേശത്തെ പൗരപ്രമുഖരെ സ്വീകരിച്ച് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി ശക്തമായ ബന്ധം സ്ഥാപിക്കുന്നതില്‍ ഭരണാധികാരികള്‍ കാണിക്കുന്ന മാതൃക ഹൃദ്യമായതാണ്.
എല്ലാ ആഴ്ചയിലും നടക്കുന്ന മജ്ലിസില്‍ പ്രദേശവാസികളുമായി കൂടിക്കാഴ്ച്ച നടത്താനും അവരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കാണാനുമാണ് താന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് കാര്യങ്ങള്‍ പറയാനും സംവദിക്കാനും അവസരം ലഭിക്കുന്നത് ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുടെ പരാതികളിലും ആവലാതികളും തീര്‍പ്പ് കല്‍പിക്കാനും കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.