മനാമ: ബഹ്റൈൻ ഹജ്ജ് മിഷന് സഹായകമായി ബഹ്റൈൻ റെഡ്ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസ് സഹായം. വിശുദ്ധ ഭൂമിയിലെത്തുന്ന ബഹ്റൈനിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ സേവനത്തിനായാണ് ആംബുലൻസ് വിട്ടുനൽകിയിട്ടുള്ളത്.
കഴിഞ്ഞ 19 വർഷമായി റെഡ് ക്രസന്റ് പ്രസ്തുത സേവനം മുടങ്ങാതെ ചെയ്യുന്നുണ്ട്. ബഹ്റൈനിൽനിന്നുള്ള തീർഥാടകർക്ക് ആവശ്യാനുസരണം ആംബുലൻസ് സൗകര്യം ഉപയോഗപ്പെടുത്താനാകും. ആരോഗ്യ മന്ത്രാലയം, ഹജ്ജ് മിഷന് കീഴിലുള്ള ആരോഗ്യ മിഷൻ എന്നിവയുമായി സഹകരിച്ചാണ് ആംബുലൻസ് സേവനം ഉറപ്പാക്കുകയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.