ബി​ഷ​പ് ഡോ. ​അ​ബ്ര​ഹാം മാ​ർ ജൂ​ലി​യോ​സി​ന്​ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ന​ൽ​കി​യ സ്വീ​ക​ര​ണം

ബിഷപ് ഡോ. അബ്രഹാം മാർ ജൂലിയോസിന് സ്വീകരണം

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ വിവിധ പ്രവർത്തനങ്ങൾ മാതൃകപരവും പ്രവാസികൾക്ക് ആശ്വാസവുമാണെന്ന് ബിഷപ് ഡോ. അബ്രഹാം മാർ ജൂലിയോസ് അഭിപ്രായപ്പെട്ടു. സമാജം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതം വിയോജിപ്പിക്കാനല്ല, ഒന്നിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് പറയുന്ന ബിഷപ്പിന്റെ സാന്നിധ്യം ബഹ്റൈൻ കേരളീയ സമാജം അനുഗ്രഹമായി കാണുന്നെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. തന്റെ വിശ്വാസവും അധികാരങ്ങളും കേരളത്തിലെ വിദ്യാഭ്യാസ, ആരോഗ്യമേഖലയുടെ അഭിവൃദ്ധിക്ക് സമർപ്പിച്ച ബഹുമുഖ വ്യക്തിത്വമാണ് ബിഷപ് ഡോ. അബ്രഹാം മാർ ജൂലിയോസെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു. സ്വീകരണ യോഗത്തിൽ ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

News Summary - Reception for Bishop Dr. Abraham Mar Julios

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.