മനാമ: നവകേരള സൃഷ്ടിക്കൊരു കൈത്താങ് എന്ന പേരിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിെൻറ ആദ്യ ഗഡു കൈമാറി. പ്രളയബാധിതർക്കായി കെ.പി.സി.സി പ്രഖ്യാപിച്ച 1000 വീട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കാട് ജില്ല കമ്മിറ്റി വീട് നിർമ്മിച്ചു നൽകുന്നത്.
വീടിെൻറ ഔദ്യോഗിക പ്രഖ്യാപനവും ആദ്യ ഗഡു കൈമാറ്റവും ഒ.ഐ.സി.സി പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് പാലക്കാട് ഫെസ്റ്റിെൻറ വേദിയിൽ നടന്നു. പ്രളയ കാലത്ത് ദുരിത മേഖലകളിൽ ഓടിയെത്തി സേവന പ്രവർത്തനങ്ങളിൽ മുഴുകിയ ബഹ്‌റൈനി സാമൂഹ്യ പ്രവർത്തക ഫാത്തിമ അൽ മൻസൂരിയിൽ നിന്ന് തൃത്താല എം.എൽ.എ വി .ടി ബൽറാം ആദ്യ ഗഡു ഏറ്റു വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.