Posted On
date_range Updated On
date_range കാറോട്ടം കാണാൻ രവിശാസ്ത്രിയും
മനാമ: ബഹ്റൈനിലെ ‘ഫോർമുല വൺ ഗ്രാൻറ് പ്രി’ ആസ്വാദിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിയും. മത്സരത്തിെൻറ യോഗ്യത നിർണ്ണയം നടന്ന രണ്ടാംദിനം മുതൽ അദ്ദേഹം കാറോട്ടം കാണാൻ എത്തി. ‘ഫോർമുല വൺ ഗ്രാൻറ് പ്രി’ തനിക്ക് ഏറെ ഇഷ്ടമുള്ളതാണെന്ന് പറഞ്ഞ രവിശാസ്ത്രി, തെൻറ മുന്നിലുള്ള മലയാളം മാധ്യമ പ്രവർത്തകരോട് പത്രപ്രവർത്തകനും സ്പോർട്സ് ലേഖകനുമായ രവിമേനോനെ അറിയുമോ എന്നും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ രവിശാസ്ത്രിക്കൊപ്പം സെൽഫിയെടുക്കാനായി ആരാധകരും കൂട്ടത്തോടെ എത്തി. ഇന്ത്യൻ വ്യവസായ രംഗത്തുള്ള ഗൗദംഹരി സിംഗാനിയക്ക് ഒപ്പമാണ് രവിശാസ്ത്രി കാറോട്ടം കാണാൻ ബഹ്റൈനിൽ എത്തിയത്. സെൽഫി ഭ്രമക്കാരെ ഒഴിവാക്കാൻ ശ്രമിച്ച അദ്ദേഹം ഫോേട്ടാക്ക് പോസ് ചെയ്യാനും വിമുഖത കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.