മനാമ: റാംലി മാൾ ബഹ്റൈൻ കർഷകർക്കായി പ്രത്യേക വിപണി ഒരുക്കുന്നു. ‘ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റും’ അഗ്രികൾചറൽ ആൻറ് മറൈൻ റിസോഴ്സസ് വിഭാഗവുമായി ചേർന്ന് ഇൗ മാസം ആറിന് കാലത്ത് എട്ടുമണിമുതൽ വൈകീട്ട് അഞ്ചുവരെ റാംലി മാളിെൻറ ഗ്രൗണ്ട് ഫ്ലോർ കാർ പാർക്ക് ബെയിലാണ് മാർക്കറ്റ് ഒരുക്കുക. പ്രാദേശിക വിപണിയെയും കർഷകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഇത് നടത്തുന്നത്.ഇതോടൊപ്പം ബഹ്റൈനി ഉൽപന്നങ്ങൾ ഉപയോഗിച്ച് നിർമിച്ച ഭക്ഷ്യവിഭവങ്ങളുള്ള ഫുഡ് സ്റ്റാളുകളും ഇവിടെ ഒരുക്കും. ബഹ്റൈനിലെ പാൽ ഉൽപന്നങ്ങളും കോഴിമുട്ട, ഇൗത്തപ്പഴം തുടങ്ങിയവയും ലക്ഷ്യമാക്കും. ജൈവ ഉൽപന്നങ്ങൾക്ക് പ്രത്യേക വിഭാഗമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.