മനാമ: റമദാൻ അരികിെലത്തിയതോടെ ബഹ്റൈനിലെങ്ങും സജീവമായ ഒരുക്കങ്ങൾ തുടങ്ങി. വീടുകൾ പെയിൻറടിച്ചും സാധനങ്ങൾ വാങ്ങിയും മറ്റുമാണ് റമദാനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ തുടങ്ങിയത്.വിവിധ പള്ളികൾക്കു സമീപം ഇഫ്താർ ടെൻറുകൾ ഉയർന്നിട്ടുണ്ട്. സാധാരണ തൊഴിലാളികളായ പ്രവാസികളാണ് ടെൻറുകളിൽ നടക്കുന്ന നോമ്പുതുറയുടെ പ്രധാന ഉപഭോക്താക്കൾ. നോമ്പുതുറക്ക് ശരാശരി ഒരു മണിക്കൂർ മുമ്പുതന്നെ ഇവിടെ ആളുകൾ എത്താറുണ്ട്. പള്ളികളോട് ചേർന്നുള്ള ടെൻറുകൾക്ക് പുറമെ, പ്രമുഖ കുടുംബങ്ങളുടെ വകയായുള്ള ടെൻറുകളും ചിലയിടങ്ങളിൽ കാണാം. സൂപ്പർമാർക്കറ്റുകളിലും മറ്റും ഏതാനും ദിവസങ്ങളായി നല്ല തിരക്കാണ്. നോമ്പുവിഭവങ്ങൾക്കായുള്ള പർച്ചേസ് തിരക്ക് എല്ലായിടത്തും പ്രകടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.