മനാമ: റമദാന്‍ ദിനരാത്രങ്ങള്‍ സജീവമാക്കുന്നതിന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നീതിന്യായ-ഇസ്‌ലാമിക കാര്യ -ഔഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ഖലീഫ വ്യക്തമാക്കി. ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത ഇൗ മാസത്തിൽ വ്രതത്തിെൻറയും ആരാധനയുടെയും വഴിയിലൂടെ ആത്മസംസ്‌കരണം സിദ്ധിക്കാൻ സാധിക്കേണ്ടതുണ്ട്. സ്വഭാവം മെച്ചപ്പെടുത്താനും മനസ്സ് ശുദ്ധീകരിക്കാനും ദൈവഭക്തി കരസ്ഥമാക്കാനുമുള്ള നിരന്തര ശ്രമങ്ങളാണ് ഈ മാസത്തിലുണ്ടാവേണ്ടത്. ഖുര്‍ആന്‍ പാഠങ്ങളനുസരിച്ച് വ്യക്തിയെ മാറ്റിയെടുക്കാനും റമദാന് ശേഷവും ആര്‍ജിത ഗുണങ്ങള്‍ നിലനിര്‍ത്താനും ശ്രമമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവര്‍ക്കും അറബ്, ഇസ്‌ലാമിക സമൂഹത്തിനും ബഹ്‌റൈന്‍ ജനതക്കും അദ്ദേഹം റമദാന്‍ ആശംസകള്‍ നേര്‍ന്നു. മന്ത്രാലത്തിെൻറ മേല്‍നോട്ടത്തില്‍ റമദാനില്‍ നടത്തുന്ന പരിപാടികളെക്കുറിച്ച് അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് വിശദീകരിച്ചു. റമദാന്‍ ഒന്ന് മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ ‘സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെട്ടിരിക്കുന്നു’ എന്ന തലക്കെട്ടില്‍ വിവിധ പള്ളികളില്‍ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കും. 116 പ്രഭാഷകരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. അറബിയിലും ഇംഗ്ലീഷിലും നോമ്പുതുറ^നമസ്‌കാര സമയ ചാര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുന്നീ ഔഖാഫുമായി സഹകരിച്ച് അവസാന പത്തു രാവുകൾ സജീവമാക്കുന്നതിനായി വിവിധ പള്ളികളില്‍ തറാവീഹിനും, ഖിയാമുല്ലൈലിനും പ്രമുഖ ഖുര്‍ആന്‍ പാരായണ വിദഗ്ധരെ നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ ഉന്നത വിജയം നേടിയവരെയാണ് ഇതിനായി പരിഗണിച്ചിട്ടുള്ളത്.
കുട്ടികള്‍ക്കായി ‘ഇൻസ്റ്റഗ്രാം’ വഴി ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കും. 1600 അര്‍ഹരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 240 കുടുംബങ്ങള്‍ക്ക് ‘റമദാന്‍ കിറ്റുകൾ’ സഹായമായി നല്‍കിക്കഴിഞ്ഞിട്ടുണ്ട്. 100 അര്‍ഹരായ കുടുംബങ്ങള്‍ക്ക് ഇലക്ട്രിക് ഉപകരണങ്ങളും നൽകി. വിവിധ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും വ്യക്തികള്‍ക്കും അവരുടെ സകാത് കണക്കാക്കി മന്ത്രാലയത്തിന് കീഴിലുള്ള സകാത് ഫണ്ടില്‍ അടക്കാവുന്നതാണ്. റമദാനില്‍ ഉംറ നിര്‍വഹിക്കാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.