ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി

മെഡിക്കൽ കോളേജിൽ നടന്ന രക്തദാന ക്യാമ്പ്

രാജീവ്‌ ഗാന്ധി അനുസ്മരണം: ഒ.ഐ.സി.സി രക്തദാനം നടത്തി

 മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ അനുസ്മരണത്തിന്റെ ഭാഗമായി ഒഐസിസി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിങ് ഹമദ് യൂനിവേഴ്സിറ്റി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് നടത്തി. ഒഐസിസി കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ഷമീം കെ സി യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ്‌ ലത്തീഫ് ആയഞ്ചേരി, ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു,ജില്ലാ സെക്രട്ടറി ബിജുബാൽ സി കെ, രക്തദാന ക്യാമ്പ് ജനറൽ കൺവീനർ ശ്രീജിത്ത്‌ പാനായി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

ഒഐസിസി കോഴിക്കോട് ജില്ല നേതാക്കളായ പ്രദീപ് പി കെ, രവി പേരാമ്പ്ര, ഗിരീഷ് കാളിയത്ത്, രഞ്ജൻ കേച്ചേരി, സുമേഷ് ആനേരി,ജാലിസ് കെ കെ, റഷീദ് മുയിപ്പോത്ത്, സഹൽ ലുലു, സുബിനാസ് കിട്ടു, പ്രബിൽ ദാസ്,അബ്ദുൽ സലാം പേരാമ്പ്ര, കുഞ്ഞുമുഹമ്മദ് നാദാപുരം,തുളസിദാസ്, ഷാജി പി എം, അഷ്‌റഫ്‌ കോഴിക്കോട്, ദസ്തക്കീർ, ഹംസ പേരാമ്പ്ര, മുബീഷ് കൊക്കല്ലൂർ എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് ജില്ലയിലെ മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് ലഭിച്ച തരംഗ് ദീപ് പി കെ യെ മെമന്റോ നൽകി ആദരിച്ചു.രക്തദാന ക്യാമ്പിന് വേണ്ട സഹായങ്ങൾ ചെയ്ത കിങ് ഹമദ് മെഡിക്കൽ കോളജിലെ ബ്ലഡ്‌ ബാങ്കിന് ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി മൊമെന്റോ നൽകി ആദരിച്ചു. രക്തം നൽകിയവർക്ക് സർട്ടിഫിക്കറ്റ് നൽകി.

Tags:    
News Summary - Rajiv Gandhi Memorial- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.