മനാമ: ആദ്യ ബഹ്റൈൻ സന്ദർശനത്തിനെത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഇന്നലെ രാത്രി ദൽഹിയിലേക്ക് മടങ്ങി. സന്ദർശനത്തിെൻറ രണ്ടാം ദിവസം അദ്ദേഹം ബഹ്റൈൻ നാഷണൽ മ്യൂസിയം, അതിർത്തിയിലെ സൗദി പാലം, ഇന്ത്യൻ തൊഴിലാളികൾ താമസിക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പ്രവാസി ഇന്ത്യ സംഘടനയായ ‘ഗോപിയോ’ യുടെ സമാപന ചടങ്ങിൽ പെങ്കടുക്കാൻ എത്തിയ അദ്ദേഹം ജി.സി.സി രാജ്യങ്ങളിലെ ഇന്ത്യൻ പ്രമുഖർക്കായി നടത്തിയ ബിസിനസ് മീറ്റ് ഏറെ ശ്രദ്ധേയമായിരുന്നു.
കോൺഗ്രസ് പാർട്ടി വരുന്ന ആറ് മാസത്തിനുള്ളിൽ അടിമുടി മാറുമെന്നും പ്രവാസി ഇന്ത്യക്കാർക്കായി രാജ്യത്തിെൻറ വികസന യഞ്ജത്തിൽ ഭാഗഭാക്കാകണമെന്നുമുള്ള പ്രഖ്യാപനങ്ങൾ ഇൗ യോഗത്തിലാണ് ഉണ്ടായത്. പ്രവാസി ഇന്ത്യക്കാരുടെ വിയർപ്പിെൻറ ഫലം കൂടിയാണ് ഇന്ന് കാണുന്ന ഇന്ത്യയെന്നും മടങ്ങി വരുന്ന പ്രവാസികളുടെ പ്രശ്നം പഠിക്കാനും പരിഹാര മാർഗങ്ങൾ തങ്ങളുടെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താനും ഒരു കമ്മിറ്റിയെ ഉൾപ്പെടുത്തുമെന്നാണ് അദ്ദേഹം നൽകിയ സൂചന. ‘ഗോപിയോ’ കൺവൻഷനിൽ പ്രഭാഷണത്തിന് പകരം ചോദ്യോത്തരങ്ങളിലൂടെയാണ് അദ്ദേഹം സദസിനെ കൈയ്യിലെടുത്തത്.
ഇന്ത്യൻ ഭരണകൂടത്തിനെതിരെ ശക്തമായ അഭിപ്രായ പ്രകടനം നടത്തിയും വരാൻ പോകുന്ന കാലത്ത് കോൺഗ്രസ് എങ്ങനെയായിരിക്കുമെന്ന സൂചന നൽകിയും അേദ്ദഹം തെൻറ റോൾ മികവുറ്റതാക്കി. അതിനൊപ്പം സന്ദർശനത്തിെൻറ ഭാഗമായി ബഹ്റൈൻ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഉപ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശ കാര്യമന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മ്മദ് ബിൻ മുഹമ്മദ് ആൽ ഖലീഫ, കിരീടാവകാശിയുടെ റോയൽ കോർട്ട് മേധാവി ശൈഖ് ഖലീഫ ബിൻ ദുെഎജ് ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരെ സന്ദശിച്ച് ഇന്ത്യാ-ബഹ്റൈൻ ബന്ധത്തിെൻറ ഉൗഷ്മളത വർധിപ്പിക്കാനും രാഹുൽഗാന്ധിക്കായി.
ഗൾഫ് മേഖലയിൽ സന്ദർശനം തുടരുമെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. അടുത്ത സന്ദർശനം ദുബായിലായിരിക്കുമെന്നും തുടർന്ന് സൗദിയും സന്ദർശിക്കുമെന്നും അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. രാഹുലിെൻറ ബഹ്റൈൻ പ്രസംഗം കാലിഫോർണിയ പ്രസംഗം പോലെ അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തതും കോൺഗ്രസ് കേന്ദ്രങ്ങളെ സന്തോഷിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.