അയ്യൂബ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തുന്നു
മനാമ: അൽഫുർഖാൻ സെൻറർ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിൽ അദിലിയ സെൻ്റെറിൽ ഖുർആൻ പഠിതാക്കളുടെ സംഗമം നടത്തി. ജുബൈൽ ഇസ്ലാഹി സെന്റർ പ്രബോദകൻ അയ്യൂബ് സുല്ലമി " നിർഭയത്വമുള്ള വിശ്വാസം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വിശ്വാസികൾ ഇതര വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുന്ന ഒരു കാര്യവും നമ്മിൽനിന്ന് ഉണ്ടാവാതെ നിർഭയത്വത്തോട് കൂടി നമ്മുടെ വിശ്വാസങ്ങളും ആചാരങ്ങളും നമ്മെ കണ്ടു മനസ്സിലാക്കുന്ന സമൂഹത്തിന് നമ്മുടെ സാന്നിധ്യം അവഗണിക്കാനാവാത്തവിധം മാതൃകാപരമായി നിർവഹിക്കുന്നവരായി മാറണമെന്ന്അയ്യൂബ് സുല്ലമി ഓർമിപ്പിച്ചു. അവര്‍തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവർ എന്ന് മൂസ സുല്ലമി ഉദ്ബോധനം നടത്തി.
സെൻറർ പ്രസിഡൻറ് സൈഫുല്ല കാസിം അടുത്ത പഠനവേദിയുടെ അധ്യായം സൂറത്ത് മുംതാഹിന അടുത്ത വെള്ളിയാഴ്ച മുതൽ തുടങ്ങുമെന്ന് അറിയിച്ചു. മനാഫ് കബീർ സ്വാഗതം പറഞ്ഞു. മുജീബ്, ഹിഷാം, ഇക്ബാൽ, യൂസുഫ് കെ.പി എന്നിവർ കാര്യങ്ങൾ നിയന്ത്രിച്ചു അബ്ദുസ്സലാം ബേപ്പൂരിന്റെ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.