??????? ???????? ????? ???????? ????????????????????? ????????????? ????????? ???? ????? ????????? ???? ???? ???????? ???????????.

ഖത്തർ പ്രശ്​നം: സംയുക്​ത പ്രസ്​താവനക്ക്​  മന്ത്രിസഭയുടെ പിന്തുണ

മനാമ: ഖത്തർ വിഷയത്തിൽ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതിനും മേഖലയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ചതുര്‍ രാഷ്​ട്രങ്ങൾ പുറപ്പെടുവിച്ച പ്രസ്താവന മന്ത്രിസഭ സ്വാഗതം ചെയ്തു. മനാമയിൽ ചേര്‍ന്ന യു.എ.ഇ, സൗദി, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാഷ്​ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനമാണ് ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തിയത്​. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മന്ത്രിസഭ മതിപ്പ് രേഖപ്പെടുത്തി. കൈറോ യോഗത്തി​​െൻറ തുടര്‍ച്ചയായി സംഘടിപ്പിച്ച യോഗത്തിലാണ് മേഖലയുടെ സുരക്ഷക്ക് ഖത്തറി​​െൻറ നിലപാട് മാറ്റം അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ടത്. 

ഓണ്‍ കോള്‍ ടാക്‌സി സര്‍വീസിനായി വ്യക്തികള്‍ക്കും കമ്പനികള്‍ക്കും അംഗീകാരം നല്‍കാനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു.  ഗുദൈബിയ പാലസില്‍ ചേര്‍ന്ന കാബിനറ്റില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ അധ്യക്ഷനായിരുന്നു. ടാക്‌സി സര്‍വീസിന് അംഗീകാരം ലഭിച്ച വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഓണ്‍ കോള്‍ ടാക്‌സി സര്‍വീസ് അനുവദിക്കും.  ഇൗ സേവനം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. ഉപഭോക്താക്കള്‍ക്ക് സ്മാർട്​  ഫോണ്‍ വഴി ടാക്​സി സേവനം ആവശ്യപ്പെടാവുന്ന രൂപത്തിലാണ് ഇത് തയാറാക്കുക. ടെലികോം-ഗതാഗത മന്ത്രി സമര്‍പ്പിച്ച നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. 

അല്‍അഖ്‌സ പള്ളിയില്‍ നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തുകയും സുരക്ഷ ക്രമീകരണങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്ത ഇസ്രായേൽ നടപടി പിന്‍വലിക്കുന്നതിന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നടത്തിയ ശ്രമങ്ങളെ കാബിനറ്റ് അഭിനന്ദിച്ചു. വിശുദ്ധ ഗേഹങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതിനും ഇസ്‌ലാമിക സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നതിനും ശ്രമിക്കുന്ന സൗദി രാജാവി​​െൻറ നടപടി പ്രതീക്ഷയുണര്‍ത്തുന്നതാണ്​. ഹൂതി തീവ്രവാദികള്‍ മക്കക്ക് നേരെ നടത്തിയ മിസൈൽ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ലോകത്താകമാനമുള്ള മുസ്‌ലിം സമൂഹത്തിനെതിരായ  ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രവാദികള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്​. ഹജ്ജ് അടുത്ത വേളയിലുണ്ടായ ആക്രമണ ശ്രമം  ആശങ്കാജനകമാണ്​. 

ജനങ്ങള്‍ക്ക് നല്‍കിവരുന്ന മുഴുവന്‍ സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ എല്ലാ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സിത്ര, നബീഹ് സാലിഹ് എന്നീ പ്രദേശങ്ങളുടെ ആരോഗ്യ, പാര്‍പ്പിട, വിദ്യാഭ്യാസ, യുവജന മേഖലകളിലെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ പ്രതിനിധികൾ അവിടം  സന്ദര്‍ശിച്ച്​ നടപടികള്‍ സ്വീകരിക്കണമെന്ന്​ നിര്‍ദേശിച്ചു. 
സർക്കാർ സേവന വികസന പദ്ധതി നിലവിൽ വന്നത്​ അഭിനന്ദനീയമാണെന്ന്​ കാബിനറ്റ്​ അഭിപ്രായപ്പെട്ടു. ഇതി​​െൻറ ആദ്യഘട്ടത്തിൽ 14 സർക്കാർ സേവനങ്ങളാണ്​ ഉൾപ്പെടുത്തിയത്​. വിവിധ വകുപ്പുകൾ ഇൗ സേവനങ്ങൾ നടപ്പാക്കി തുടങ്ങിയതായി കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റി സമർപ്പിച്ച മെമ്മോറാണ്ടം വ്യക്തമാക്കി. 

സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കിവരുന്ന വിവിധ സേവനങ്ങളുടെ കൃത്യത, സുതാര്യത, മത്സരപരത, ഗുണനിലവാരം, തുല്യത എന്നിവ ഉറപ്പുവരുത്താന്‍ ഇത് വഴി സാധിക്കും. സമയം ലാഭിക്കുന്നതിനും ചെലവ് കുറക്കുന്നതിനും നടപടി വഴിയൊരുക്കുമെന്നും പ്രതീക്ഷിക്കുന്നു. ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വൈദ്യുതി- ജല മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍-  ഇ^ഗവൺമ​െൻറ്​ അതോറിറ്റി എന്നിവയുടെ സേവനങ്ങളാണ് ഒന്നാം ഘട്ട നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

ചതുർരാഷ്​ട്രങ്ങൾ പ്രഖ്യാപിച്ച ഭീകര പട്ടിക അംഗീകരിക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. ഖത്തര്‍ പൗരന്‍മാരായ ഖാലിദ് സഈദ് റാഷിദ് അല്‍ബുഎനൈന്‍, ഷഖര്‍ ജുമുഅ ഖമീര്‍ അല്‍ഷഹ്‌വാനി, സാലിഹ് അഹ്​മദ് അല്‍ഗാനിം, കുവൈത്തി പൗരനായ ഹാമിദ് ഹമദ് ഹാമിദ് അല്‍അലി, യമനി പൗരന്മാരായ അബ്​ദുല്ല മുഹമ്മദ് അലി അല്‍യസീദി, മുഹമ്മദ്​ ബക്ര്‍ അദ്ദബാഅ്, ലിബിയന്‍ പൗരൻമാരായ അസ്സാഇദി അബ്​ദുല്ല ഇബ്രാഹിം ബൂഹസീം, അഹ്​മദ് അബ്​ദുല്‍ ജലീല്‍ ഹസനാവി എന്നീ വ്യക്തികളെയും യമനിലെ അല്‍ബലാഗ് ചാരിറ്റി ഫൗണ്ടേഷന്‍, അല്‍ഇഹ്‌സാന്‍ ചാരിറ്റി സൊസൈറ്റി, അല്‍റഹ്​മ ചാരിറ്റി ഫൗണ്ടേഷന്‍, ലിബിയയിലെ ഷൂറ സവാര്‍ ബനീ ഗാസി കൗണ്‍സില്‍, അല്‍സറായ ഇന്‍ഫര്‍മേഷന്‍ സ​െൻറര്‍, ഗുഡ് ന്യൂസ് ഏജന്‍സി, റാഫല്ല അസ്സിഹാതി ട്രൂപ്, നബഅ് ചാനല്‍, പ്രൊപഗേഷന്‍- കൾചര്‍- ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളെയുമാണ് പട്ടികയിൽ പെടുത്തിയിട്ടുള്ളത്. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Tags:    
News Summary - qatar crisis-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.