ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ​ക്ക്​ ഇ​റ​ങ്ങാ​ൻ അ​നു​മ​തി

മ​നാ​മ: ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ​ക്ക്​ വ്യോ​മ​പാ​ത തു​റ​ന്ന്​ ബ​ഹ്​​റൈ​നും. ഖ​ത്ത​ർ വി​മാ​ന​ങ്ങ​ൾ​ക്ക്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി ഇ​റ​ക്കി​യ ഉ​ത്ത​ര​വ്​ ഭേ​ദ​ഗ​തി ചെ​യ്​​ത്​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ വ്യോ​മ ഗ​താ​ഗ​ത ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ജി.​സി.​സി സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​റു​മാ​യു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​തി​നെ തു​ട​ർ​ന്ന്​ നേ​ര​ത്തെ സൗ​ദി വ്യോ​മ​പാ​ത ഖ​ത്ത​റി​ന്​ തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. ഇ​തി​‍െൻറ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ബ​ഹ്​​റൈ​‍െൻറ​യും ന​ട​പ​ടി. ഇ​തോ​ടെ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്​ ബ​ഹ്​​റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​നും ​ബ​ഹ്​​റൈ​‍െൻറ വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​നും സാ​ധി​ക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.