ബഹ്റൈൻ ടീം പരിശീലനത്തിനിടെ

ഗൾഫ് കപ്പിൽ കിരീടം നിലനിർത്താൻ ബഹ്‌റൈൻ; ആദ്യ മത്സരം നാളെ ഖത്തറിനെതിരെ

മനാമ: 27-ാമത് ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നിലനിർത്താനുള്ള ഒരുക്കങ്ങളുമായി നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈൻ ഫുട്ബാൾ ടീം. ഹെഡ് കോച്ച് ഡ്രാഗൺ തലായിച്ചിന്റെ നേതൃത്വത്തിൽ ടീം അവസാനഘട്ട പരിശീലനത്തിലാണ്. ടൂർണമെന്റിന് മുന്നോടിയായി എല്ലാ ടീമുകൾക്കുമായി സംഘടിപ്പിച്ച മീഡിയ ഡേയുടെ ഭാഗമായി ബഹ്‌റൈൻ കളിക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക ഫോട്ടോ ഷൂട്ട് പൂർത്തിയായി. കൂടാതെ, ഗൾഫ് ഫുട്ബോൾ ഫെഡറേഷൻ (ജി.എഫ്.എഫ്) റെഫറി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുതിയ ഫുട്ബാൾ നിയമങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസിലും ബഹ്‌റൈൻ താരങ്ങൾ പങ്കെടുത്തു.

ടൂർണമെന്റിന്റെ പ്രാഥമിക റൗണ്ടിൽ ഗ്രൂപ്പ് ബിയിലാണ് നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈൻ ഉൾപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 5.30-ന് നടക്കുന്ന ഇറാഖ് - ഒമാൻ മത്സരത്തോടെ ടൂർണമെന്റിന് ഔദ്യോഗിക തുടക്കമാകും. രാത്രി 9-ന് നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സൗദി അറേബ്യ കുവൈറ്റിനെ നേരിടും. വ്യാഴാഴ്ച രാത്രി 9 മണിക്ക് (ബഹ്‌റൈൻ സമയം) ശക്തരായ ഖത്തറിനെതിരെയാണ് ചാമ്പ്യന്മാരായ ബഹ്‌റൈന്റെ ആദ്യ മത്സരം. ജിദ്ദയിലെ പ്രിൻസ് അബ്ദുള്ള അൽ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് ബഹ്‌റൈന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്നത്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ ക്രൊയേഷ്യൻ കോച്ച് ഡ്രാഗൺ തലായിച്ച് 26 അംഗ കരുത്തുറ്റ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ പതിപ്പിൽ ഒമാനെ തോൽപ്പിച്ച് ചാമ്പ്യന്മാരായ ടീമിലെ പ്രധാന താരങ്ങളെല്ലാം ഇത്തവണയും ബഹ്‌റൈനായി കളത്തിലിറങ്ങുന്നുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി ഒക്ടോബർ 3-ന് നടക്കുന്ന സെമി ഫൈനലിലേക്ക് യോഗ്യത നേടുകയാണ് ബഹ്‌റൈന്റെ പ്രാഥമിക ലക്ഷ്യം. ഫൈനൽ പോരാട്ടം ഒക്ടോബർ 6-ന് കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടക്കും.

ഗോൾകീപ്പർമാർ: ഇബ്രാഹിം ലുത്ഫള്ള, ഉമർ സലേം, മുഹമ്മദ് എൽഗറാബ്ലി. താരങ്ങൾ: മുഹമ്മദ് ജാസിം മർഹൂൺ, കുമൈൽ അൽ അസ്‌വദ്, മഹ്ദി അബ്ദുൽജബ്ബാർ, അലി മദാൻ, മഹ്ദി ഹുമൈദാൻ, സയ്യിദ് സിയാ സഈദ്, അബ്ദുള്ള അൽഖലാസി, വലീദ് അൽ ഹയ്യാം, അമീൻ ബെനാദി, ജാസിം അൽ ശൈഖ്, അബ്ബാസ് അൽ അസ്ഫൂർ, ഹമദ് ശംസാൻ, ഹുസൈൻ അബ്ദുൽ കരീം, അഹമ്മദ് റബീഅ, ഹസൻ അൽ കറാനി, ഉമർ സാബർ, വിൻസെന്റ് ഇമ്മാനുവൽ, സയ്യിദ് മഹ്ദി ബാഖർ, ഹാഷിം സയ്യിദ് ഈസ, മുഹമ്മദ് അൽ റുമൈഹി, ഇബ്രാഹിം അൽ ഖത്താൽ, മുഹമ്മദ് അബ്ദുൽ ഖയ്യൂം, അലി അൽ ദോസരി.   

Tags:    
News Summary - Bahrain to retain Gulf Cup title; first match against Qatar tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.