അപൂർവ വൃക്ക ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി
മനാമ: കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൽ സങ്കീർണ്ണമായ ലാപ്രോസ്കോപ്പിക് റാഡിക്കൽ നെഫ്രെക്ടമി ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. വൃക്കയിൽ ട്യൂമർ കണ്ടെത്തിയ 34 വയസ്സുള്ള രോഗിക്കാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടത്തിയത്. ഡോ. രാഘവ് തൽവാറിന്റെ നേതൃത്വത്തിൽ ഡോ. അബ്ദുൽറഹ്മാൻ അൽ ശൈഖിന്‍റെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. കുറഞ്ഞ മുറിവുകളിലൂടെയും പരിക്കുകളിലൂടെയും ശസ്ത്രക്രിയ നടത്തുന്ന 'മിനിമാലി ഇൻവേസീവ്' യുറോളജിക്കൽ സർജറി രംഗത്ത് ആശുപത്രി കൈവരിച്ച വലിയൊരു നാഴികക്കല്ലാണിത്.
കൂടുതൽ വൈദഗ്ധ്യവും കൃത്യതയും ആവശ്യമുള്ളതാണ് ലാപ്രോസ്കോപ്പിക് റാഡിക്കൽ നെഫ്രെക്ടമി ശസ്ത്രക്രിയ. സാധാരണ ഓപ്പൺ ശസ്ത്രക്രിയകളെ അപേക്ഷിച്ച് ചെറിയ മുറിവുകൾ, കുറഞ്ഞ വേദന, വേഗത്തിലുള്ള രോഗമുക്തി എന്നിവ ഈ രീതിയുടെ പ്രത്യേകതകളാണ്. ഈ നേട്ടത്തിൽ പങ്കാളികളായ യുറോളജി, അനസ്തെഷ്യ, നഴ്സിംഗ്, ഓപ്പറേഷൻ തിയേറ്റർ വിഭാഗങ്ങളിലെ ജീവനക്കാരുടെ സേവനത്തെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.