മനാമ: രാജപത്നിയും വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് സബീക്ക ബിന്‍ ത് ഇബ്രാഹിം ആല് ഖലീഫയുടെ നാമധേയത്തിലുള്ള വുമണ്‍ എംപവര്‍മെൻറ് അവാര്‍ഡിെൻറ ഈ വര് ഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ബഹ്റൈന്‍ വനിതകളെ വിവിധ മേഖലകളില്‍ ശാക്തീകരിക്കുന്നതിനായി ആറു വര്‍ഷം മുമ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. ബഹ്റൈന്‍ വനിതകള്‍ വിവിധ മേഖലകളില്‍ ഉണ്ടാക്കിയ നേട്ടത്തിനു പിന്നില്‍ ഇത്തരം പ്രോത്സാഹനങ്ങളാണെന്ന് അവാര്‍ഡ് കരസ്ഥമാക്കിയവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എജുക്കേഷന്‍ ആൻഡ് ട്രെയിനിങ് ക്വാളിറ്റി അതോറിറ്റിയിലെ അവസര സമത്വ സമിതി ചെയര്പേഴ്സൻ ഡോ. ഹയ അല്‍ മന്നാഇ പൊതുമേഖലാ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് പ്രവര്‍ത്തിക്കുന്നതോടൊപ്പം അവര്‍ക്ക് അവസര സമത്വം ലഭിക്കുന്നതിനുവേണ്ടിയും ഡോ. ഹയ ശ്രമിച്ചിട്ടുണ്ടെന്ന് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി വിലയിരുത്തി.
ബഹ്റൈന്‍ പാരമ്പര്യ, സാംസ്കാരിക അതോറിറ്റിയിലെ ആഇശ ഖലീഫ മതറും അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ശൂറ കൗണ്‍സിലിലെ അസി. സെക്രട്ടറി ഡോ. ഫൗസിയ യൂസുഫ് അല്‍ ജീബ്, സൈന അസ്കര്‍, ദാന ബൂഖമ്മാസ് എന്നിവരും അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. അന്താരാഷ്ട്രതലത്തിലുള്ള അവാര്‍ഡിന് അബൂദബി പൊലീസ് അര്‍ഹമായി. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡില്‍ ചെറുകിടസ്ഥാപനങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് നല്കുന്ന നേപ്പാളിലെ മഹിള സഹായാര്ത അര്‍ഹമായി. സാമൂഹിക മേഖല വിഭാഗത്തില്‍ കെനിയയിലെ സുസ്ഥിര വളര്‍ച്ച എസ്റ്റാബ്ലിഷ്മെൻറ് അര്‍ഹമായി. വ്യക്തിതല അവാര്‍ഡിന് ഇന്ത്യയില്‍നിന്നുള്ള ഡോ. കല്പന ശങ്കര്‍ അര്‍ഹയായി. പ്രാദേശികതലത്തിലും അന്താരാഷ്ട്ര തലത്തിലും വനിതകളുടെ ഉന്നമനത്തിനായി പ്രിന്‍സസ് സബീക്ക അവാര്‍ഡ് ഗുണകരമായിട്ടുണ്ടെന്ന് യു.എന്‍ വുമണ്‍ പ്രതിനിധി ഡോ. മുഇസ്സ് ദരീദ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.