മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപ പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുമായി രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി. ഗുദൈബിയ കൊട്ടാരത്തിൽ നടന്ന ചർച്ചയിൽ പ്രാദേശിക സംബന്ധിയായ വിഷയങ്ങൾ ചർച്ച ചെയ്തു. വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ എടുത്തുപറഞ്ഞ ഹമദ് രാജാവ് രാജ്യത്തിെൻറ യശസ്സ് ഉയർത്താൻ കഠിന പരിശ്രമം നടത്തുന്ന പൗരന്മാരെ അഭിനന്ദിച്ചു.
ബഹ്റൈൻ 2030ലെ സാമ്പത്തിക ദർശനത്തിെൻറ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനായി, രാജ്യത്തിെൻറ മത്സരശേഷി ശക്തിപ്പെടുത്തുകയും വികസന ലക്ഷ്യങ്ങൾ കൈവരിക്കുകയും വേണം. രാജ്യത്ത് പൗരന്മാർക്കുള്ള മികച്ച സേവനം നൽകുന്നതിനുള്ള പരിശ്രമങ്ങൾ തുടരേണ്ടതുമാണ്.
രാജ്യത്തിെൻറ പുരോഗതി ശക്തിപ്പെടുത്തുന്നതിലും മികച്ച സേവനം നടത്തുന്നതിലും പ്രധാനമന്ത്രിയും കിരീടാവകാശിയും നടത്തുന്ന പ്രവർത്തനങ്ങളെയും സംഭാവനകെളയും ഹമദ് രാജാവ് പ്രശംസിച്ചു. വികസനത്തിനൊപ്പം ഗവൺമെൻറിെൻറ വേഗത്തിനും മികവിനും വേണ്ടിയുള്ള പദ്ധതികളും തന്ത്രപ്രദാന നടപടികളും സ്വീകരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.