മനാമ: വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ മുന്നോട്ട് വെക്കുന്ന അഭിപ്രായങ്ങള്‍ പരിഗണിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ അഭിപ്രായപ്പെട്ടു. ഗുദൈബിയ പാലസില്‍ കഴിഞ്ഞ ദിവസം നടന്ന വിവിധ സേവന മന്ത്രിമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. അത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പിലുള്ള തടസങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പാര്‍പ്പിട മന്ത്രി, പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി, തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനമൊരുക്കലാണ് സര്‍ക്കാരിെൻറ പ്രഥമ കര്‍ത്തവ്യമെന്നും അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.