Posted On
date_range Updated On
date_range പ്രധാനമന്ത്രിയും കിരീടാവകാശിയും ചർച്ച നടത്തി
മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയെ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഗുദയ്ബിയ പാലസിൽ സന്ദർശിച്ചു. പ്രാദേശിക, മേഖല, രാജ്യാന്തര വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. സഹോദര, സൗഹൃദ രാജ്യങ്ങളുമായുള്ള ബഹ്റൈെൻറ ബന്ധം ഉൗട്ടിയുറപ്പിക്കുന്നതിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ നിർവഹിക്കുന്ന പങ്കിനെ ഇരുവരും എടുത്തുപറഞ്ഞു. വികസനത്തിെൻറ ഭാഗമായുള്ള സഹകരണം, സുരക്ഷ, സുസ്ഥിരത, ഭീകരതക്കെതിരെയുള്ള നിലപാടുകൾ എന്നിവയിൽ വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിനെ ഇരുവരും പ്രത്യേകം എടുത്തുപറഞ്ഞു.
പ്രാദേശിക സുരക്ഷക്കും സുസ്ഥിരതയും ആയി മറ്റു രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുന്നതിന് രാജ്യത്തിന് ഏറെ താൽപര്യമുണ്ടെന്നും പ്രധാനമന്ത്രിയും കിരീടാവകാശിയും ചർച്ചയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.