വികസനവും വളര്‍ച്ചയും എല്ലായിടങ്ങളിലും എത്തിക്കുന്നതിന് ശ്രമിക്കും- പ്രധാനമന്ത്രി 

മനാമ: വികസനവും വളര്‍ച്ചയും എല്ലാ മേഖലകളിലും എത്തിക്കുന്നതിന് ശ്രമിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. പൗര പ്രമുഖരെയും രാജ കുടുംബാംഗങ്ങളെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തി​​​െൻറ ഐക്യവും ജനങ്ങള്‍ക്കിടയിലുള്ള യോജിപ്പും  ശക്തിപ്പെടുത്തുന്നതിലുടെ മാത്രമേ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കൂ. ജനങ്ങള്‍ക്ക് ക്ഷേമ പൂര്‍ണമായ ജീവിതവും സുരക്ഷിതമായ അന്തരീക്ഷവും സ്നേഹം നിറഞ്ഞൊഴുകുന്ന പാരമ്പര്യവും ലഭ്യമാക്കാനുള്ള ശ്രമങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാവര്‍ക്കും അദ്ദേഹം റമദാന്‍ ആശംസകള്‍ നേരുകയും വിശ്വാസം വര്‍ധിപ്പിക്കുന്ന ഈ അന്തരീക്ഷം പരമാവധി ഉപയോഗപ്പെടുത്താന്‍ ഉദ്ബോധിപ്പിക്കുകയും ചെയ്​തു. പരസ്​പര സ്നേഹത്തി​​​െൻറ ബഹ്റൈന്‍ പാരമ്പര്യം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സജീവമാകുന്ന കാലം കൂടിയാണ് റമദാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT