സ്വദേശികള്‍ക്ക് മെച്ചപ്പെട്ട സേവനം സര്‍ക്കാര്‍ ഉറപ്പുവരുത്തും –പ്രധാനമന്ത്രി 

മനാമ: സ്വദേശികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതില്‍ സര്‍ക്കാര്‍ മുഖ്യശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പ്രമുഖ വ്യക്തികളെയും കുടുംബങ്ങളെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുമായി സര്‍ക്കാര്‍ തുറന്ന ബന്ധം പുലര്‍ത്താനും അവര്‍ക്ക് സുരക്ഷിതവും സുഭിക്ഷവുമായ ജീവിതം ഉറപ്പുവരുത്താനുമാണ് ശ്രമിക്കുന്നത്. രാജ്യത്തി​​​െൻറ വളര്‍ച്ചയും ഉയര്‍ച്ചയും അവിടെയുള്ള ജനങ്ങളുടെ പുരോഗതിയിലൂടെയാണ് ഉറപ്പാക്കുന്നത്. ജനങ്ങളുടെ ഐക്യബോധവും പരസ്പര സഹവര്‍ത്തിത്വവും രാജ്യത്തി​​​െൻറ ശക്തിയാണ്. സുരക്ഷിതമായ സാമൂഹിക സാഹചര്യമാണ് എല്ലാ മേഖലയിലുമുള്ള വളര്‍ച്ചക്ക് വഴി വെക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് ഹമദ് രാജാവ് നിര്‍ദേശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.