മനാമ: പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അൽബസ്ത മാർക്കറ്റ് സന്ദർശിച്ചു. പൈതൃകവും സാംസ്ക്കാരികതയും പ്രതിഫലിപ്പിക്കുന്ന രാജ്യത്തിെൻറ ആധികാരികത മുറുകെ പിടിക്കുന്ന ഇടമാണ് അൽബസ്ത മാർക്കറ്റ് എന്ന് അദ്ദേഹം ഉണർത്തി. ചെറുകിട ഇടത്തരം വ്യവസായങ്ങൾ വളരാനും, ദേശീയ സമ്പദ് വ്യവസ്ഥയെ സേവിക്കുന്നതിൽ കൂടുതൽ പ്രധാന പങ്ക് വഹിക്കാനും ഗവൺമെൻറ് പിന്തുണയ്ക്കും. മാർക്കറ്റിലെ വ്യാപാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി സന്ദർശനവേളയിൽ വ്യക്തമാക്കി. സ്വദേശി കുടുംബങ്ങൾക്ക് ബഹ്റൈനിെൻറ യഥാർഥ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന പാരമ്പര്യ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിൽ വിപണിക്ക് പ്രാധാന്യമുള്ളതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.