മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ കർശനമായി നേരിടണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം രാജകുടുംബാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥരെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തുടനീളം നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ നിയമപരമായി തന്നെയാണ് കൈകാര്യം ചെയ്യേണ്ടത്. ഇതിനായി കൂട്ടായ പ്രവർത്തനം ആവശ്യമാണ്.
വിധ്വംസക പ്രവർത്തനങ്ങൾ നടത്തുവർക്കെതിരെ ശക്തമായ നടപടികളുണ്ടാകണം. ചിന്താപരമായും പ്രായോഗിക തലത്തിലും തീവ്രവാദത്തിന് പിന്തുണ നല്‍കുന്നവരെ നിരീക്ഷിക്കുകയും നടപടിയെടുക്കുകയും വേണം. പുരോഗതിയെയും വികസനത്തെയും പിറകോട്ടടിപ്പിക്കുന്നതാണ് തീവ്രവാദം. സമാധാനമുള്ളിടത്തേ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ക്ക് സുഭിക്ഷതയും സമാധാനവുമുള്ള ജീവിതാന്തരീക്ഷം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. വിവിധ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.