അന്തരിച്ച ബഹ്​റൈൻ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി

മനാമ: അന്തരിച്ച പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഭൗതിക ശരീരം ബഹ്​റൈനിൽ എത്തിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. അമേരിക്കയിലെ മയോ ക്ലിനിക്ക്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരിക്കേ ​ബുധനാഴ്​ച രാവിലെയായിരുന്നു​ ​പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്​ എന്നിവയുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ രാജാവിനൊപ്പമുണ്ടായിരുന്നു. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ച്​ സംസ്​കാര ചടങ്ങുകൾ നടക്കുമെന്നാണ്​ റോയൽ കോർട്ട്​ അറിയിച്ചിരിക്കുന്നത്​. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT