മനാമ: മുഹറഖിെൻറയും മനാമയുടെയും നാഗരിക-സാംസ്‌കാരിക ഔന്നിത്യം സംരക്ഷിക്കുന്നതിന് വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ബഹ്‌റൈന്‍ സാംസ്‌കാരിക-പൈതൃക അതോറിറ്റി ചെയര്‍ പേഴ്‌സണ്‍ ശൈഖ മിയ ബിന്‍ത് മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അതോറിറ്റി ആസ്ഥാനത്തെത്തിയ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ഇരു വിഭാഗവും സഹകരിച്ച് നടത്തുന്ന പദ്ധതികൾ ചര്‍ച്ച ചെയ്യുകയും 2018 ല്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന പദ്ധതികളുടെ നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു.
സാംസ്‌കാരിക മേഖലയുടെ വികസനത്തിനായി പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയം നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശൈഖ മിയ പ്രശംസിച്ചു. മുഹറഖിന് ഇസ്‌ലാമിക പൈതൃക തലസ്ഥാനം എന്ന പദവി 2018ല്‍ ലഭിക്കുന്നതിനുള്ള പദ്ധതികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായി മന്ത്രി അറിയിച്ചു. അറാദ് ഫോര്‍ട്ടിന് സമീപം ടെൻറ് സ്ഥാപിക്കുകയും വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നതിന് പദ്ധതിയുള്ളതായി ശൈഖ മിയ പറഞ്ഞു. മനാമയിലെ ചരിത്ര പ്രധാന കെട്ടിടങ്ങളുടെ സംരക്ഷണ പദ്ധതികളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങള്‍ പങ്കുവെച്ചു. വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തിെൻറയും സഹിഷ്ണുതയുടെയും കേന്ദ്രമായി മനാമയെ യുനെസ്‌കോ അംഗീകരിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ സാംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.