പ്രേരണ ബഹ്റൈൻ നടത്തിയ ചർച്ച ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മനാമ: ‘ആത്മഹത്യകളുടെ പിന്നാമ്പുറം’എന്ന വിഷയത്തിൽ പ്രേരണ ബഹ്റൈൻ നടത്തിയ ചർച്ചയിൽ നിരവധി​േപർ പ​െങ്കടുത്തു. ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ട ഇരുപത്തി എട്ടോളം ആത്മഹത്യകളുടെ പിന്നിലും പ്രധാന കാരണം കുടുംബ വഴക്കും മാനസിക സംഘർഷങ്ങളും സാമ്പത്തിക പ്രശ്​നവുമാണന്ന്​ യോഗത്തിൽ പ​െങ്കടുത്തവർ പറഞ്ഞു. എന്നാൽ ഇത്തരം ഒരവസ്ഥയിലേക്ക് ഓരോ പ്രവാസിയെയും കൊണ്ടെത്തിക്കുന്നതിൽ മലയാളികളായ വട്ടിപലിശക്കാരുടെ പങ്കുണ്ടെന്നും ചർച്ചയിൽ ആക്ഷേപമുയർന്നു. വളരെ ദരിദ്രമായ ചുറ്റുപാടുകളിൽ നിന്നും ഇവിടെയെത്തി കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്​ത്​ ജീവിക്കുന്നവരാണ്​ പലിശക്കാരുടെ ഇടപാടുകളിൽ ചെന്ന്​ പതിക്കുന്നത്​. നാട്ടിൽ സഹോദരിമാരുടെയോ മക്കളുടെയോ വിവാഹാവശ്യങ്ങൾക്കും വീടു നിർമ്മാണത്തിനും വിദ്യാഭ്യാസാവശ്യത്തിനും ചികിത്സയ്ക്കും മറ്റാവശ്യങ്ങൾക്കും പണം ആവശ്യമായി വരുന്ന ഘട്ടത്തിൻ മറ്റ് മാർഗ്ഗങ്ങളൊന്നും തേടാതെ നേരെ കൊള്ളപ്പലിശക്കാരുടെ വലയിൽ ചെന്നു വീഴുകയാമാണ് പലരും. ഇങ്ങനെ പണം പലിശയ്ക്ക് വാങ്ങുന്നതി​​​​െൻറ ഭാഗമായി പലിശക്കാരന് ജാമ്യമായി ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും, സി.പി.ആർ, ശമ്പള കാർഡ് , പാസ്പോർട്ട് , മറ്റ് ഉടമ്പടികൾ എന്നിവയും പോരാത്തതിന് നാട്ടിലെ വസ്​തുവി​​​​െൻറ ആധാരം വരെ പണയപ്പെടുത്തി കൊടുക്കുന്നുണ്ട്​. ഇത്തരത്തിൽ വാങ്ങുന്ന കാശ്​ പലിശയിനത്തിൽ രണ്ടും മൂന്നും ഇരട്ടി കൊടുത്തു തീർത്തിട്ടും വീണ്ടും വീണ്ടും ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ഏർപ്പാടിൽ രക്ഷയില്ലാതെയാണ് പലർക്കും ജീവനൊടുക്കേണ്ടിവരുന്നതെന്നും ചർച്ചയിൽ പ​െങ്കടുത്തവർ ആരോപിച്ചു.
പ്രവാസഭൂമിയിൽ പലിശക്കാരായി വിലസുന്നവരിൽ ബഹുഭൂരിപക്ഷവും മലയാളികളാണെന്നതാണ് വസ്തുത.
പണമാണ് ജീവിതത്തി​​​​െൻറ ചാലകശക്തി എന്ന തെറ്റായ ഒരു രാഷ്ട്രീയം ചില മലയാളികളുടെ സാമൂഹ്യ ജീവിതത്തെ കയ്യടക്കിയിട്ടുണ്ടന്നും അത്തരത്തിൽ മനുഷ്യത്വം മരവിച്ചവ​രുടെ ബോധമാണ് പലിശക്കാര​​​​െൻറ വേഷത്തിൽ നിസഹായരായ മനുഷ്യരെ വളഞ്ഞു പിടിക്കുന്നതെന്നും പലിശ വിരുദ്ധ ജനകീയ സമിതി കൺവീനർ യോഗാനന്ദർ അഭിപ്രായപ്പെട്ടു

സമൂഹത്തിൽ വലിയ അരക്ഷിതാവസ്ഥയുണ്ടാക്കി സമാന്തര സമ്പദ് വ്യവസ്ഥ സൃഷ്​ടിച്ച് സാമൂഹ്യവും, സാമ്പത്തികവും രാഷ്ട്രീയവുമായ അന്തരീക്ഷത്തെ തകർത്ത് ഇക്കൂട്ടർ എളുപ്പം പണക്കാരനാകാനുള്ള ശ്രമത്തിൽ ആരങ്കിലും ആത്മഹത്യ ചെയ്യേണ്ടി വന്നാൽ പോലും ഒട്ടും കുറ്റബോധം മുണ്ടാകാത്ത ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ പ്രചരണം നടത്തുന്നതിന് വേണ്ടി പ്രേരണയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന പലിശ വിരുദ്ധ ജനകീയ സമിതിയെ വിപുലപ്പെടുത്തണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ഷാജിത്ത് സ്വാഗതവും പി.വി. സുരേഷ് അധ്യക്ഷനുമായ യോഗത്തിൽ ‘ആത്​മഹത്യകളുടെ പിന്നാമ്പുറങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച്​ പങ്കജ്​നാഭനും തുടർന്ന് ജമാല്‍ നദ്​വി-ഫ്രൻറ്​സ്​ ബഹ്റൈൻ, സുരേഷ്^വിശ്വകല , അനില്‍ വേങ്കോട് - ഭൂമിക,
തമ്പി നാഗാര്‍ജുന -ജി.ടി.യു, കെ.ആര്‍. നായര്‍ - എ.എ.പി, രാജു ഇരിങ്ങല്‍ - കഥാകൃത്ത്, ഷെരീഫ്, ടി.എം രാജൻ: പ്രേരണ, ദില്‍ഷാദ് , ഡോ. അബ്ദുറഹിമാൻ, പ്രദീപ് - വിശ്വകല, ബാബു എന്നിവർ സംസാരിച്ചു. സിനു കക്കട്ടിൽ നന്ദി പറഞ്ഞു.

Tags:    
News Summary - prerana bahrain discussion-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.