പ്രളയബാധിതർക്കായി കൊയിലാണ്ടി കൂട്ടത്തി​െൻറ കൈത്താങ്ങ്

മനാമ: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഗ്ലോബൽ ഫേസ്ബുക്ക് കൂട്ടായ്​മയായ കൊയിലാണ്ടി കൂട്ടം, തങ്ങളുടെ പ്രദേശത്തും, വയനാട്ടിലും കാരുണ്യ പ്രവർത്തനങ്ങൾ ‘കനിവ് 2018’ എന്ന പേരിൽ നടപ്പാക്കി വരുന്നതായി അറിയിച്ചു. ഇപ്പോൾ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിൽ ആറാംമൈൽ മേൽമുറി കുറിച്യർ മലയിൽ ഉരുൾപൊട്ടലിൽ വീടടക്കം എല്ലാം നഷ്​ടപ്പെട്ട കുടുംബങ്ങൾക്ക്​ ഷെൽട്ടർ നിർമിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിലേക്കുള്ള അഡ്വാൻസ് തുക പിണങ്ങോട് ഹയർ സെക്കണ്ടറി സ്​കൂളിൽ നടന്ന ചടങ്ങിൽ കൊയിലാണ്ടി ചാപ്റ്റർ ജനറൽ സെക്രട്ടറി റഷീദ് മൂടാടിയാൻ വയനാട് എം.പി. ഷാനവാസിന് കൈമാറി. കൂടാതെ പിണങ്ങോട് ഹയർ സെക്കണ്ടറി സ്​കൂളിലെ വിദ്യാർത്ഥിയുടെ ഉരുൾപൊട്ടലിൽ നഷ്​ടപ്പെട്ട വീട് പുനരുദ്ധാരണം നടത്താനുള്ള കൊയിലാണ്ടി കൂട്ടം സഹായം സെൻട്രൽ കൗൺസിൽ അംഗം ജസീർ കാപ്പാട് , സ്കൂൾ അധ്യാപകനായ നാസർമാഷിന്‌ കൈമാറി. ഫാരിസ് ബിൻ സിദ്ദിഖ്, ഗഫൂർ കുന്നിക്കൽ എന്നിവർ സംബന്​ധിച്ചു. ഷെൽട്ടർ നിർമാണ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർക്ക് കൊയിലാണ്ടി കൂട്ടം ചാപ്റ്റർ പ്രതിനിധികളുമായി ബന്ധപ്പെടാവുന്നതാണ്. ഗിരീഷ് കാളിയത്ത് 39856331.

Tags:    
News Summary - prayalaya baditharkkayi kaithaang-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.