മനാമ: ദാറുല്‍ ഈമാന്‍ മലയാള വിഭാഗം നവാഗതരായ വിദ്യാർഥികളെ സ്വാഗതം ചെയ്ത് പ്രവേശനോത്സവം സംഘടിപ്പിച്ചു. മനാമ ഇബ്ദുൽ ഹൈതം കാമ്പസിൽ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ വിഭാഗം വകുപ്പ് അധ്യക്ഷന്‍ എ.എം ഷാനവാസ് വിദ്യാർഥികളോട് സംവദിച്ചു. മദ്റസ രക്ഷാധികാരി ജമാൽ നദ്‌വി , ആക്ടിങ് പ്രിൻസിപ്പൽ പി.പി ജാസിർ, എം. അബ്ബാസ്, ബദറുദ്ദീൻ , അബ്ദുൽ ഫത്താഹ്, മൊയ്തു കണ്ണൂർ, നൗമൽ , നൗഷാദ് വി.പി, നസീം സബാഹ്, യൂനുസ് സലീം, മുഹമ്മദ് ഫെബീൽ, സക്കീന അബ്ബാസ്, ശബീറ മൂസ, നദീറ ഷാജി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി. ബേസിക് തലം മുതല്‍ ഏഴാം ക്ലാസ് വരെയും 13 മുതൽ18 വയസുവരെയുള്ള വിദ്യാർഥികൾക്ക് പ്രത്യേക ഇസ്ലാമിക കോഴ്സുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാർഥികള്‍ക്ക് ബഹ്റൈനിെൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് 34064973 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.