പ്രവീൺ കുമാർ അറക്കൽ
മനാമ: ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി പ്രവീൺ കുമാർ അറക്കൽ നിയമിതനായി. ഹെൽത്ത് കെയർ മേഖലയിൽ 21 വർഷത്തിലേറെ അനുഭവ സമ്പത്തുള്ള പ്രവീൺ കുമാർ അറക്കൽ 13 വർഷം സിംഗപ്പൂരിലെ കിൻഡർ മെഡിക്കൽ ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ, മാനേജിങ് ഡയറക്ടർ പദവിയിൽ സേവനമനുഷ്ഠിച്ചു.
കെ.എം.സി ഹോസ്പിറ്റൽ, മണിപ്പാൽ ഹോസ്പിറ്റൽ, ലേക്ഷോർ ഹോസ്പിറ്റൽ, എച്ച്.എം.ടി ലിമിറ്റഡ് എന്നിവിടങ്ങളിലും പ്രവർത്തിച്ചു. മൂന്ന് ആശുപത്രികൾ ആരംഭിച്ച് രണ്ടു വർഷത്തിനുള്ളിൽ ലാഭകരമാക്കിയ നേട്ടവും ഇേദ്ദഹത്തിെൻറ പേരിലുണ്ട്.
ചാർട്ടേഡ് മാനേജ്മെൻറ് അക്കൗണ്ടൻറായ (എ.സി.എം.എ -യു.കെ) പ്രവീൺ കർണാടകയിലെ ഫാ. മുള്ളർ മെഡിക്കൽ കോളജിൽനിന്നാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.