ആഷിക് എരുമേലി(പ്രസി.), എം.വൈ. ഹാഷിം(സെക്ര.),
താൽവിൻ ജോസ്(വൈ. പ്രസി.), മെഹബൂബ് മായൻ (ട്രഷ.)
മനാമ: പ്രവാസി വെൽഫെയർ റിഫ സോൺ പുനഃസംഘടിപ്പിച്ചു. ആഷിക് എരുമേലിയെ പ്രസിഡന്റായും എം.വൈ. ഹാഷിമിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. താൽവിൻ ജോസ് (വൈസ് പ്രസി), നിഷാദ് തിരുവനന്തപുരം (ഓർഗനൈസിങ് സെക്ര), മെഹബൂബ് മായൻ (ട്രഷ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വി.എം. ജലീൽ, ബഷീർ തളിക്കുളം, അഷ്റഫ് അലി, ഫസലുറഹ്മാൻ, മുഹമ്മദ് അമീൻ, നൗഷാദ് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളാണ്. പ്രവാസികളുടെ പ്രശ്നപരിഹാരത്തിനും തിരികെ എത്തുന്നവരുടെ പുനരധിവാസത്തിനും കൃത്യമായ പദ്ധതികളും പ്രവാസി കൂട്ടായ്മകളുടെ യോജിച്ച മുന്നേറ്റവും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി പറഞ്ഞു.
സാഹോദര്യത്തിലൂന്നിയ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളാണ് പ്രവാസി വെൽഫെയർ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസി പ്രശ്നങ്ങളും അത് പരിഹരിക്കാൻ പ്രവാസി വെൽഫെയർ നടത്തിയ ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു. സോണൽ പ്രസിഡന്റ് ഫസലുറഹ്മാൻ ജനറൽ ബോഡി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് എരുമേലി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.