പ്രളയബാധിതർക്ക് പ്രവാസി കമീഷൻ അംഗം സുബൈർ 15 സെൻറ് ഭൂമി നൽകും

മനാമ: പ്രളയക്കെടുതിയിൽപ്പെട്ട് നിരാലംബരായ മൂന്നുപേർക്ക് കണ്ണൂർ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്ത് ത​​െൻറ പേരി ൽ ഉള്ള 15 സ​​െൻറ് ഭൂമി സൗജന്യമായി നൽകാൻ പ്രവാസി കമ്മീഷൻ അംഗവും ‘ബഹ്റൈൻ പ്രതിഭ’നേതാവുമായ സുബൈർ കണ്ണൂർ തീരുമാനിച്ചു.

‘ബഹ്റൈൻ പ്രതിഭ’ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ് ഇൗ വിവരം അറിയിച്ചത്. കേരളത്തെ ഗ്രസിച്ച രണ്ടാം പ്രളയകാലത്തും സുബൈർ കണ്ണൂർ ‘ബഹ്റൈൻ പ്രതിഭ’ക്കൊപ്പം മികച്ച ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്നു. നാട്ടിലേക്കുള്ള വിഭവങ്ങൾക്കൊപ്പം 38 ലക്ഷം രൂപ അന്ന് ‘പ്രതിഭ’മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച് അയച്ചിരുന്നു. ഇൗ വർഷം ആദ്യഘട്ടം എന്ന നിലയിൽ ‘പ്രതിഭ’അഞ്ച് ലക്ഷം നൽകി.

1988 ൽ സാധാരണ സെയിൽസ്മാനായി ബഹ്‌റൈനിൽ പ്രവാസം ആരംഭിച്ച സുബൈർ 1989 മുതൽ ബഹ്‌റൈൻ പ്രതിഭ അംഗം ആണ്. ഇപ്പോൾ പ്രതിഭ ഹെല്പ്ലൈൻ കൺവീനർ കൂടിയാണ്. സുബൈർ കണ്ണൂരിന് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും ഇതിനകം ലഭിച്ചിട്ടുണ്ട്. കണ്ണൂർ വളപട്ടണം സ്വദേശിയാണ്. 15 സ​​െൻറ് സൗജന്യമായി വിട്ടുനൽകാനുള്ള തീരുമാനം സമൂഹത്തിന് മാതൃകയാണെന്ന് ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡൻറ് മഹേഷ് മൊറാഴ എന്നിവർ പറഞ്ഞു.

Tags:    
News Summary - Pravasi Comisin Member Gives 15 cent to Post Flood-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.