കേരളം വീണ്ടുമൊരു നിയമസഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുേമ്പാൾ നാട്ടിലെപ്പോലെതന്നെ പ്രവാസലോകവും ഈ ജനാധിപത്യപ്രക്രിയയിൽ ആവേശപൂർവം പങ്കാളികളാകുകയാണ്. ദിനംപ്രതിയുള്ള സംഭവവികാസങ്ങൾ നാട്ടിലുള്ളവരെക്കാളും മുേമ്പ ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരായി പ്രവാസികൾ മാറിയിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ ഇതിനു ഒരു പരിധിവരെ സഹായിക്കുന്നുമുണ്ട്.
യു.ഡി.എഫ് സർക്കാറിെൻറ കാലത്തുണ്ടായ കടുംവെട്ടുകളിൽനിന്ന് കരകയറാൻ കഴിഞ്ഞ അഞ്ചു വർഷത്തെ എൽ.ഡി.എഫ് സർക്കാറിെൻറ ഭരണത്തിനു കഴിഞ്ഞിട്ടുണ്ട്. വോട്ട് നൽകി അധികാരത്തിലേറ്റിയ ജനങ്ങളോട് നീതി പുലർത്താൻ സർക്കാറിന് സാധിച്ചു. പ്രവാസികളുടെ സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും പുത്തൻ ഉണർവ് നൽകുകയും ചേർത്തുനിർത്തുകയും ചെയ്ത സർക്കാറാണിത്.
നോർക്ക, പ്രവാസി കമീഷൻ, ക്ഷേമനിധി ബോർഡ്, ലോക കേരള സഭ തുടങ്ങി നിരവധി സംവിധാനങ്ങൾ പ്രവാസികൾക്കുവേണ്ടി കാര്യക്ഷമമായി പ്രവർത്തിച്ചു. നിരവധി ക്ഷേമപദ്ധതികൾ, ധനസഹായങ്ങൾ, പുനരധിവാസം, സ്വയം തെഴിൽ തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുവഴിയായി ലഭ്യമാക്കുന്നു.
മുൻസർക്കാറിനെ അപേക്ഷിച്ച് പ്രവാസിക്ഷേമത്തിന് കൂടുതൽ ഫണ്ട് അനുവദിച്ചതും ഒട്ടേറെ പുതിയ നടപടികൾ എടുത്തതും ഇടതുപക്ഷ സർക്കാറിെൻറ പ്രവാസികളോടുള്ള കരുതലിനു തെളിവാണ്. പ്രവാസിക്ഷേമ പെൻഷൻ വർധിപ്പിച്ചും ഇൻഷുറൻസ് നൽകിയും കൊറോണക്കാലത്ത് മടങ്ങിപ്പോകാനാകാത്ത പ്രവാസികൾക്ക് 5000 രൂപ സഹായധനം നൽകിയും, കൊറോണ ടെസ്റ്റ് സൗജന്യമാക്കിയും പ്രവാസികളെ ചേർത്തുപിടിച്ചു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി, കിഫ്ബി തുടങ്ങിയവയിൽ പ്രവാസികൾക്ക് നിക്ഷേപ അവസരം നൽകുക വഴി ധനസമ്പാദനത്തിനുള്ള വഴിതുറക്കുകയും ചെയ്തു. പ്രവാസികളുടെ ദീർഘകാല ആവശ്യമായ പ്രവാസി പെൻഷൻ 5000 രൂപയാക്കി ഉയർത്തുമെന്നും, പ്രായപരിധി കാരണം പ്രവാസി ക്ഷേമനിധിയിൽ ഉൾപ്പെടുത്താനാകാതെ പോയ പ്രവാസികളെ സാമൂഹികക്ഷേമ പെൻഷനിൽ ഉൾപ്പെടുത്തുമെന്നും വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന സർക്കാർ സംവിധാനമായി ലോക കേരള സഭയെ ശക്തിപ്പെടുത്തുമെന്നും പുതിയ പ്രകടനപത്രിക ഉറപ്പുനൽകുന്നു.
അഭ്യസ്തവിദ്യരുടെ ഡിജിറ്റൽ തൊഴിൽ പദ്ധതി, വായ്പ അടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനസംഘങ്ങൾ, വിപണന ശൃംഖല തുടങ്ങിയ തൊഴിൽ പദ്ധതികളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന നൽകും. ഇവയെല്ലാം സംയോജിപ്പിച്ച് പ്രവാസി പുനരധിവാസത്തിനായി ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് രൂപംനൽകുമെന്നും പ്രകടനപത്രിക പറയുന്നു.
കേന്ദ്ര സർക്കാറിെൻറ തുടർച്ചയായുള്ള അവഗണനയും സംസ്ഥാന സർക്കാറിനോടുള്ള വിവേചനവും നൽകേണ്ട വിഹിതം വെട്ടിക്കുറക്കുന്ന നടപടികളും ഉണ്ടായിട്ടും 2016ലെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ 95 ശതമാനം വാഗ്ദാനങ്ങളും പാലിച്ച ഇടതുമുന്നണി സർക്കാർ, ഇപ്പോൾ നൽകിയ വാഗ്ദാനങ്ങളും പാലിക്കുമെന്നു ജനങ്ങൾക്ക് ഉറപ്പുണ്ട്.
സമൂഹത്തിെൻറ എല്ലാം മേഖലയിലുമുള്ള ജനങ്ങളെ ചേർത്തുപിടിച്ച ഇടതുപക്ഷ സർക്കാറിന് തുടർഭരണം ഉറപ്പാണ്. പ്രവാസിസമൂഹം ഒന്നാകെ അതിനായി പ്രവർത്തിക്കുകതന്നെ ചെയ്യും.
(ബഹ്റൈൻ നവകേരള കോഒാഡിനേഷൻ കമ്മിറ്റി അസി. സെക്രട്ടറിയാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.