പ്ര​തി​ഭ സോ​ക്ക​ർ ക​പ്പ് 2023 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ചാ​മ്പ്യ​ൻ​മാ​രാ​യ ഈ​ഗി​ൾ​സ് എ​ഫ്‌.​സി ടീം

പ്ര​തി​ഭ സോ​ക്ക​ർ ക​പ്പ് 2023 ഈ​ഗി​ൾ​സ് എ​ഫ്‌.​സി ചാ​മ്പ്യ​ൻ​മാ​ർ

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ കാ​യി​ക​വേ​ദി കെ.​എ​ഫ്.​എ​യു​ടെ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഭ സോ​ക്ക​ർ ക​പ്പ് 2023 ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഈ​ഗി​ൾ​സ് എ​ഫ്‌.​സി ചാ​മ്പ്യ​ൻ​മാ​രാ​യി. പ​തി​നാ​റ് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ യു​വ​കേ​ര​ള എ​ഫ്‌.​സി ര​ണ്ടാം സ്ഥാ​ന​വും സെ​വ​ൻ​സ്റ്റാ​ർ എ​ഫ്‌.​സി മൂ​ന്നാം​സ്ഥാ​ന​വും ഷൂ​ട്ടേ​ഴ്‌​സ് മ​നാ​മ എ​ഫ്‌.​സി നാ​ലാം സ്ഥാ​ന​വും നേ​ടി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഈ​ഗി​ൾ​സ് എ​ഫ്‌.​സി​യു​ടെ ജി​ഷ്ണു തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി യു​വ​കേ​ര​ള എ​ഫ്‌.​സി​യു​ടെ ഫ​ർ​ഹാ​നും മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി യു​വ​കേ​ര​ള എ​ഫ്‌.​സി​യു​ടെ ത​ന്നെ ഷി​ഹാ​ബും ടോ​പ് സ്കോ​റ​റാ​യി മ​റീ​ന എ​ഫ്‌.​സി​യു​ടെ ഗു​ഡ്‌​വി​നും ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഈ​ഗി​ൾ​സ് എ​ഫ്‌.​സി​യു​ടെ ഫാ​രി​സും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.ചാ​മ്പ്യ​ൻ​മാ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം പ്ര​തി​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​ത്തേ​രി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് സ​ലാ​മും നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​പ്പി​ക്കാ​ൻ സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ കാ​യി​ക പ്രേ​മി​ക​ളെ​യും അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ സോ​ക്ക​ർ​ക​പ്പ് 2023 സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് ആ​റ്റ​ട​പ്പ​യും ജ​ന​റ​ൽ ക​ൺ​വീ​ന​ർ റാ​ഫി ക​ല്ലി​ങ്ങ​ലും അ​റി​യി​ച്ചു.

Tags:    
News Summary - Pratibha Soccer Cup 2023 Eagles FC Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.