പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഹെൽത്ത് ക്ലബിന്റെ ജീവനം പദ്ധതിയുടെ ഉദ്ഘാടനം സിഞ്ച് കർഷക കുടുംബാംഗം അലി
ഇബ്രാഹീം ഈസ നാസർ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂനിറ്റ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ രൂപം നൽകിയ ജീവനം പദ്ധതിയുടെ ഉദ്ഘാടനം കാനൂ ഗാർഡനിലെ കണ്ണൂർ വില്ലയിൽ സിഞ്ച് കർഷക കുടുംബാംഗം അലി ഇബ്രാഹീം ഈസ നാസർ നിർവഹിച്ചു. കൃഷിയുടെ പ്രാധാന്യം പ്രചരിപ്പിക്കാനും കൃഷി പഠിക്കാനും കൃഷി ചെയ്യാനും വികസിപ്പിക്കാനും താല്പര്യമുള്ള സംഘങ്ങൾക്കോ വ്യക്തികൾക്കോ സംഘടനകൾക്കോ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനായാണ് പദ്ധതി തുടങ്ങിയത്.
നൗഷാദ് പൂനൂർ അധ്യക്ഷത വഹിച്ചു. നജീബ് മീരാൻ സ്വാഗതം പറഞ്ഞു. ലോക കേരള സഭാംഗങ്ങളായ സി.വി. നാരായണൻ, സുബൈർ കണ്ണൂർ, അഡ്വ. പി.കെ. ശ്രീജിത്ത്, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രസിഡൻറ് അഡ്വ. ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പതേരി, സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി, റഹീം വാവക്കുഞ്ഞ് എന്നിവർ സംബന്ധിച്ചു. കാർഷിക മേഖലയെ പറ്റിയുള്ള വിവരണവും നൂതന കൃഷിരീതികൾ പരിചയപ്പെടുത്തിയുള്ള ക്ലാസും അബ്ദുൽ ഗഫൂർ (കേരള കാർഷിക സർവകലാശാല മണ്ണുത്തി) നിർവഹിച്ചു.
നന്ദകുമാർ പണിക്കശ്ശേരി, പ്രതിഭ നേതാക്കൾ, സെൻട്രൽ മാർക്കറ്റ് യൂനിറ്റ് അംഗങ്ങൾ, കാനൂ ഗാർഡൻ നിവാസികളായ മോഹനൻ, ഫിലിപ്, സുരേഷ്, ചാൾസ്, ബിജു, നന്ദനൻ, സുരേഷ്, ഐസക്, കരുണാകരൻ, അരുൺ നായർ, എബ്രഹാം ശാമുവൽ, മത്തായി, സതീഷ് കെ.എം., അശോകൻ, ഷോനിമ വിനോയ്, വിവേക് അലവിൽ, കണ്ണൂർ കുടുംബ കൂട്ടായ്മ അംഗങ്ങൾ തുടങ്ങിയവർ പങ്കുചേർന്നു. യൂനിറ്റ് സെക്രട്ടറി നുബിൻ അൻസാരി, പ്രദീപ്, അബ്ദുറഹ്മാൻ, ഷാഹിർ, ബഷീർ, സൈനൽ കൊയിലാണ്ടി, ഇബ്രാഹിം, ജയ്സൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.