????? ??????

പ്രളയത്തി​െൻറ ഇരകളായ മൂന്നുപേർക്ക്​ സുബൈർ കണ്ണൂർ 15 സെൻറ്​ പകുത്ത്​ നൽകും

മനാമ: പ്രളയക്കെടുതിയിൽപ്പെട്ട്​ നിരാലംബരായ മൂന്നുപേർക്ക്​ കണ്ണൂർ കൂത്തുപറമ്പ് - കണ്ണവം പ്രദേശത്ത്​ ത​​െൻറ പ േരിലുള്ള 15 സ​െൻറ്​ ഭൂമി സൗജന്യമായി നൽകാൻ പ്രവാസി കമ്മീഷൻ അംഗവും ‘ബഹ്​റൈൻ പ്രതിഭ’ നേതാവുമായ സുബൈർ കണ്ണൂർ തീരുമാനിച്ചു. ‘ബഹ്​റൈൻ പ്രതിഭ’ ഭാരവാഹികൾ വാർത്താക്കുറിപ്പിലാണ്​ ഇൗ വിവരം അറിയിച്ചത്​. കേരളത്തെ ഗ്രസിച്ച ഒന്നാം പ്രളയകാലത്തും സുബൈർ കണ്ണൂർ ‘ബഹ്​റൈൻ പ്രതിഭ’ക്കൊപ്പം മികച്ച ദുരിതാശ്വാസ പ്രവർത്തനം നടത്തിയിരുന്നു. നാട്ടിലേക്കുള്ള വിഭവങ്ങൾക്കൊപ്പം 38 ലക്ഷം രൂപ അന്ന്​ ‘പ്രതിഭ’ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക്​ സമാഹരിച്ച്​ അയച്ചിരുന്നു.


ഇൗ വർഷം ആദ്യഘട്ടം എന്ന നിലയിൽ ‘പ്രതിഭ’ അഞ്ച്​ ലക്ഷം നൽകി​. 1988ൽ സെയിൽസ്മാനായി ബഹ്‌റൈനിൽ പ്രവാസം ആരംഭിച്ച, കണ്ണൂർ വളപട്ടണം സ്വദേശിയായ സുബൈർ 1989 മുതൽ ബഹ്‌റൈൻ പ്രതിഭ അംഗമാണ് . ഇപ്പോൾ പ്രതിഭ ഹെല്​പ്​ലൈൻ കൺവീനർ കൂടിയാണ്. ജീവകാരുണ്യ പ്രവർത്തനത്തിനുള്ള നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
15 സ​െൻറ്​ സൗജന്യമായി വിട്ടുനൽകാനുള്ള തീരുമാനം സമൂഹത്തിന്​ മാതൃകയാണെന്ന്​ ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡൻറ്​ മഹേഷ് മൊറാഴ എന്നിവർ പറഞ്ഞു.

Tags:    
News Summary - pralayam-subair kannoor-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.