മനാമ: കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കായി ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന് സംഭരിക്കുന്ന സഹായത്തിെൻറ ആദ്യ ഗഡു കൈമാറി. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.ഐ അബ്ദുല്‍ അസീസ് ഫ്രൻറ്സ് അസേ ാസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങലില്‍ നിന്നും അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചു. പ്രളയ മേഖലയില്‍ പീപ്പിൾസ് ഫൗണ്ടേഷൻ നടപ്പാക്കുന്ന 10 കോടിയുടെ പ്രളയ പുനരധിവാസ പദ്ധതിയില്‍ പങ്ക് ചേരുന്നതിനാണ് ഫ്രൻറ്സ് അസോസിയേഷന് തീരുമാനിച്ചിട്ടുള്ളത്.
പ്രളയ ദുരിതത്തില്‍ അകപ്പെട്ടവര്‍ക്ക് ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രത്യേക സംഗമവും സംഘടിപ്പിച്ചിരുന്നു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ സെക്രട്ടറി എം.കെ മുഹമ്മദലി, ഫ്രൻറ്സ് എക്സിക്യൂട്ടീവ് അംഗങ്ങളായ എ. അഹ്മദ് റഫീഖ്, അബ്ദുല്‍ മജീദ് തണല്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. അസോസിയേഷന്‍ അംഗങ്ങളില്‍ നിന്നും അഭ്യുദയ കാംക്ഷികളില്‍ നിന്നും പ്രളയ ദുരിതാശ്വാസത്തിനായി സഹായങ്ങള്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്നുെണ്ടന്നും താൽപര്യമുള്ളവർക്ക് സഹകരിക്കാവുന്നതാണെന്നും ആക്ടിങ് ജനറൽ സെക്രട്ടറി എം. ബദ്റുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.