ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന പി.പി. പവിത്രന് ബഹ്റൈൻ കേരളീയ സമാജം നൽകിയ യാത്രയയപ്പ്
മനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിക്കുന്ന ബഹ്റൈൻ കേരളീയ സമാജത്തിലെ മുതിർന്ന അംഗങ്ങളായ പി.പി. പവിത്രൻ, സാജൻ വർഗീസ് എന്നിവർക്ക് യാത്രയയപ്പ് നൽകി. സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള മെമേൻറാ സമ്മാനിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പൊന്നാടയണിയിച്ചു.
വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, അസി. സെക്രട്ടറി വർഗീസ് ജോർജ്, ട്രഷറർ മനോജ് സുരേന്ദ്രൻ, മെംബർഷിപ് സെക്രട്ടറി ശരത് നായർ, ലൈബ്രേറിയൻ വിനൂപ്, ഇൻഡോർ ഗെയിംസ് സെക്രട്ടറി പോൾസൺ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, കലാവിഭാഗം സെക്രട്ടറി പ്രദീപ് പതേരി, ഇേൻറണൽ ഓഡിറ്റർ മഹേഷ് ജി. പിള്ള എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.