ബഹ്​റൈൻ ജനസംഖ്യ 15 ലക്ഷമായി ഉയർന്നു; പ്രവാസികൾ 55 ശതമാനം

മനാമ: ബഹ്​റൈൻ ജനസംഖ്യ 15 ലക്ഷമായി ഉയർന്നു. ഇൻഫർമേഷൻ  ആൻറ്​ ഇ-ഗവൺമ​െൻറ്​ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുപ്രകാരമാണിത്​. മൊത്തം ജനസംഖ്യയുടെ 45 ശതമാനമാണ്​ ബഹ്​റൈനി പൗരൻമാരുള്ളത്​. അതായത്​ 677,000 പേർ. 823,000 പേർ പ്രവാസികളാണ്​. ഇൗ വർഷം ജനസംഖ്യ 77,000 വർധിച്ചു. ഒാരോ ദിവസവും ശരാശരി 214 പുതുതായി ജനിച്ച കുട്ടികളാണ്​ രജിസ്​ട്രേഷൻ നടത്തിയത്​.കാപിറ്റൽ ഗവർണറേറ്റിലാണ്​ ഏറ്റവുമധികം ജനസാന്ദ്രതയുള്ളത്​. ഇവിടെ 577,000 പേരാണ്​ താമസിക്കുന്നത്​. ഇതിൽ 407,000 പേർ പ്രവാസികളാണ്​. അതായത്​, 70ശതമാനത്തിലധികം പേർ. 
Tags:    
News Summary - population-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.