???????? ???????? ????????? ????????????

രാജ്യത്ത്​ വോട്ടർമാർ ഇന്ന്​ വീണ്ടും പോളിങ്​ ബൂത്തിലേക്ക്​

മനാമ: ഇന്ന്​ രാജ്യത്ത്​ പാർലമ​െൻറ്​, മുൻസിപ്പൽ തെരഞ്ഞെടുപ്പി​​െൻറ റീപോളിങ്​ നടത്തും. രാവിലെ എട്ട്​ മുതൽ ​രാ ത്രി എട്ടു വരെയാണ്​ പോളിങ്​ സമയം. ദിവസങ്ങൾക്ക്​ മുമ്പ്​ നടന്നതെരഞ്ഞെടുപ്പിൽ, ആകെ പോള്‍ ചെയ്​ത വോട്ടി​െൻറ 51 ശതമാനമോ അതിലധികം വോട്ടോ നേടിയവരാണ് വിജയികളായത്​. 40 എം.പി സീറ്റുകളിൽ ഇത്തരത്തിൽ വിജയിച്ചത്​ ഒമ്പതുപേർ മാത്രമായിരുന്നു. ആദ്യ റൗണ്ടിൽ 51 ശതമാനത്തിന്​ താഴെ വോട്ട്​ കിട്ടിയവരും അതേസമയം ഏറ്റവും കൂടുതല്‍ വോട്ട് നേടിയവരുമായ രണ്ട് സ്ഥാനാര്‍ഥികള്‍ തമ്മിലാണ്​ ഇന്നത്തെ തെരഞ്ഞെടുപ്പിൽ മത്​സരിക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയ സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെടും. പാര്‍ലമ​െൻറ്​ സീറ്റുകളില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ നിന്നും ആദില്‍ അസൂമി മാത്രമാണ് ആദ്യ റൗണ്ടില്‍ വിജയിച്ചത്. മുഹറഖ് ഗവര്‍ണറേറ്റില്‍ നാലാം മണ്ഡലത്തില്‍ നിന്ന് ഈസ അബ്​ദുല്‍ ജബ്ബാര്‍ അല്‍ കൂഹ്ജി, ആറാം മണ്ഡലത്തില്‍ ഹിഷാം അഹ്​മദ് യൂസുഫ് അഹ്​മദ് അല്‍ അഷീരി എന്നിവര്‍ വിജയിച്ചു. ഉത്തര മേഖല ഗവര്‍ണറേറ്റില്‍ രണ്ടാം മണ്ഡലത്തില്‍ ഫാതിമ അബ്ബാസ് ഖാസിം മുഹമ്മദ്, ആറാം മണ്ഡലത്തില്‍ അബ്​ദുന്നബി സല്‍മാന്‍ അഹ്മദ് നാസിര്‍ എന്നിവരാണ് വിജയിച്ചത്.

ദക്ഷിണ മേഖല ഗവര്‍ണറേറ്റില്‍ മൂന്നാം മണ്ഡലത്തില്‍ അഹ്​മദ് യൂസുഫ് അബ്​ദുല്‍ ഖാദിര്‍ മുഹമ്മദ് അല്‍ അന്‍സാരി, അഞ്ചാം മണ്ഡലത്തില്‍ ഫൗസിയ അബ്​ദുല്ല യൂസുഫ് സൈനല്‍, എട്ടാം മണ്ഡലത്തില്‍ മുഹമ്മദ് ഇബ്രാഹിം അലി മുഹന്ന അസ്സീസി അല്‍ ബൂഐനൈന്‍, പത്താം മണ്ഡലത്തില്‍ ഈസ യൂസുഫ് അബ്​ദുല്ല അഹ്​മദ് അദ്ദൂസരി എന്നിവരാണ് വിജയിച്ചത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മുഹറഖ് ഗവര്‍ണറേറ്റിലെ രണ്ടാം മണ്ഡലത്തില്‍ ഹസന്‍ ഫാറൂഖ് ഹസന്‍ അഹ്മദ് അല്‍ ദോയ്, ആറാം മണ്ഡലത്തില്‍ ഫാദില്‍ അബ്ബാസ് ഹസന്‍ അഹ്മദ് അല്‍ ഊദ്, എട്ടാം മണ്ഡലത്തില്‍ അബ്ദുല്‍ അസീസ് ഥാമിര്‍ ഖലീഫ ഹസാഅ് അല്‍ കഅ്ബി എന്നിവരും ഉത്തര ഗവര്‍ണറേറ്റില്‍ രണ്ടാം മണ്ഡലത്തില്‍ എതിരില്ലാതെ ബദ്രിയ ഇബ്രാഹിം അബ്​ദുല്ല മുഹമ്മദ് അബ്ദുല്‍ ഹുസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ ഗവര്‍ണറേറ്റിലെ ഏഴാം മണ്ഡലത്തില്‍ അബ്ദുല്ല അഹ്മദ് ഇബ്രാഹിം ബൂബ്ഷീത്, എട്ടാം മണ്ഡലത്തില്‍ ബദ്ര്‍ സാലിഹ് അബ്ദുല്‍ അസീസ് അദ്ദരീബ് അത്തമീമി, പത്താം മണ്ഡലത്തില്‍ എതിരില്ലാതെ ഹിസാം ഇബ്രാഹിം മുഫ്റജ് അദ്ദൂസരി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബാക്കി മണ്ഡലങ്ങളില്‍ റീ പോളിങ് നടക്കും.

ഇതിന്​ മുമ്പ്​ പാർലമ​െൻറ്​ തെരഞ്ഞെടുപ്പ്​ നടന്നത്​ 2002, 2006, 2010, 2014 വർഷങ്ങളിലായിരുന്നു. സ്​ത്രീകൾ ഉൾപ്പെടെയുള്ള 365,000 വോട്ടർമാരാണ്​ ഇത്തവണ വോട്ട്​ ചെയ്യാൻ അർഹത നേടിയവർ. 293 സ്ഥാനാർഥികളാണ്​ പാർലമ​െൻറിലേക്ക്​ ജനവിധി തേടിയത്​. ഇൗ വർഷം 47 വനിതകൾ മത്​സരിക്കുന്നുണ്ട്​. ഇത്​ മുൻവർഷങ്ങളെക്കാൾ കൂടുതലാണ്​. 2014 ൽ 22 വനിതകളാണ്​ മത്​സരിച്ചിരുന്നത്​. ആദ്യറൗണ്ടിൽ വിധിയെഴുതിയത്​ ബഹ്​റൈിലെ 67 ശതമാനം വോട്ടർമാരായിരുന്നു. അതാക​െട്ട ബഹ്​റൈനിലെ ഏറ്റവും ഉയർന്ന പോളിങ്​ ശതമാനമായാണ്​ വിലയിരുത്തപ്പെട്ടത്​. അരലക്ഷം യുവതി^യുവാക്കളാണ്​ വോട്ട്​ ചെയ്​തത്​. സമാധാനപരമായി നടന്ന​ തെരഞ്ഞെടുപ്പ്​ വിദേശ രാജ്യങ്ങള​ുടെ പ്രശംസ നേടാനും കാരണമായിരുന്നു.

Tags:    
News Summary - poling boothilekk-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.