മനാമ: പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരാളെ തടഞ്ഞുനിർത്തി മർദിക്കുകയും പണമിടപാട് ആപ്പിലെ പിൻനമ്പർ കൈക്കലാക്കി പണം തട്ടുകയുംചെയ്ത രണ്ടുപേരുടെ മൂന്ന് വർഷത്തെ തടവുശിക്ഷ അപ്പീൽ കോടതി ശരിവെച്ചു.
റോഡിലൂടെ വാഹനം ഓടിച്ചുപോവുകയായിരുന്ന പരാതിക്കാരനെ പ്രതികൾ തടഞ്ഞുനിർത്തുകയും ഫോൺ പിടിച്ചെടുക്കുകയും മർദിച്ചെന്നുമാണ് പരാതി. കേസ് ഫയൽ അനുസരിച്ച്, രണ്ടാം പ്രതിയാണ് ഡ്രൈവർക്ക് വാഹനം നിർത്താൻ സിഗ്നൽ നൽകിയത്. തുടർന്ന് വാഹനത്തിൽ കയറിയ ഇയാൾ താൻ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുകയായിരുന്നു. ഒന്നാം പ്രതി ഇരയുടെ മൊബൈലിലെ സാമ്പത്തിക ആപ്ലിക്കേഷന്റെ പിൻനമ്പർ ആവശ്യപ്പെട്ടതായും 96 ബഹ്റൈൻ ദീനാർ തട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. കീഴ്കോടതി വിധിച്ച ശിക്ഷക്കെതിരെ പ്രതികൾ നൽകിയ അപ്പീൽ പരിഗണിച്ച മേൽ അപ്പീൽ കോടതി, ശിക്ഷാവിധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.