മടക്ക യാത്ര

കൊഴിഞ്ഞുപോയോരോ കവിതകളെ

എന്നിൽ നിന്നടർന്നുപോയ

മന്ദസ്മിതങ്ങളെ

ചിറകറ്റു വീണ പ്രണയത്തെ

എല്ലാമോർമ്മയിൽ താങ്ങി

കരയാനോ തേങ്ങാനോ

വയ്യെനിക്കിനിയും...

ഉൾകദനങ്ങൾ മാത്രമെനിക്ക് കൂട്ടായി

കരുതിവയ്ക്കുന്നൊരു

കലിയുഗമേ, നിന്നിൽ നിന്നുകൂടി ഞാൻ

പോകാനൊരുങ്ങുന്നു നിന്നിലേക്കെത്തിയ

വഴിയിലൂടെ തന്നെയൊരു

മടക്കയാത്ര... എന്നറിവിൻ

പ്രക്രാശമാം വഴിവിളക്കുകളേയും

നോവിന്നു മരുന്നുരച്ചോരോ

മിത്രങ്ങളെയും

കരുതലിൻ താളവുമായ്

വഴിനടത്തിയോരു സഹജരേയും

തിരഞ്ഞു നടന്നീടുന്നു

ഞാനൊരു മടക്കയാത്ര.......

ഉണ്ണുവാ നുടുക്കുവാനുമേറെയുണ്ടെങ്കിലും

നാൽപതിറ്റാണ്ടിലേറേയായ

തീരാ മോഹത്തിൻ നഷ്ടസ്വപ്നത്തിൻ

അണയാകരിന്തിരി കെടുത്താൻ

കാതങ്ങളേറേ പിന്നിട്ടാലും

കാണാൻ കൊതിക്കുന്ന, വെമ്പുന്ന

കൈയെത്തിപിടിക്കുവാനാശിക്കുന്ന

പോയകാലം

തിരഞ്ഞു നടക്കുന്നു

ഞാനൊരു മടക്കയാത്ര...  

Tags:    
News Summary - poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-16 07:51 GMT